ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ചായകൾ. ഇന്ന് രശ്മി തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

പലർക്കും ഒരു ദിവസം പോലും ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് ചായ. ഇത്തവണ അത് ഏറ്റവും രുചികരവും ഹെല്‍ത്തിയുമാക്കിയാലോ? അതിനായി ഇതാ പുതിനയില ചായ ഇങ്ങനെ തയ്യാറാക്കാം. 

വേണ്ട ചേരുവകൾ

പുതിനയില- 10 എണ്ണം
വെള്ളം- 2 ഗ്ലാസ്‌ 
ചായ പൊടി- 1 സ്പൂൺ 
പഞ്ചസാര- 2 സ്പൂൺ 
പാൽ- 2 ഗ്ലാസ്‌ 
ഏലയ്ക്ക- 1 എണ്ണം 

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ വെള്ളം വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് ചായപ്പൊടിയും പഞ്ചസാരയും കുറച്ച് പുതിനയിലയും ചേർത്തു കൊടുക്കുക. ഇനി അതിലേയ്ക്ക് ഏലയ്ക്കാ പൊടിയും ചേർത്തു കൊടുത്തതിന് ശേഷം നന്നായിട്ടൊന്ന് തിളപ്പിക്കുക. ശേഷം അതിലേയ്ക്ക് പാലും കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക. ഇനി കുറച്ചുകൂടി പുതിനയില ചേർത്തു കൊടുക്കാം. ഇതോടെ പുതിനയില ചായ റെഡി.

Also read: തേയിലപ്പൊടി ഇല്ലാതെ സ്പെഷ്യല്‍ ജീരകച്ചായ തയ്യാറാക്കാം; റെസിപ്പി

youtubevideo