
എല്ലാ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ മിക്കവരും കാണുന്ന വീഡിയോകളാണ് ഫുഡ് വീഡിയോകള്‍. അധികവും പുതിയ രുചിഭേദങ്ങളെ പരിചയപ്പെടുത്തുന്നതായിരിക്കും ഫുഡ് വീഡിയോകള്‍. അല്ലെങ്കില്‍ യാത്രകളും അതിനൊപ്പം കണ്ടെത്തുന്ന വിഭവങ്ങളും ആയിരിക്കും വീഡിയോ ഉള്ളടക്കമായി വരുന്നത്.
സ്ട്രീറ്റ് ഫുഡ് വീഡിയോകളും ഏറെ കാഴ്ചക്കാരെ നേടാറുള്ളതാണ്. ഇതില്‍ തന്നെ അധികവും വിഭവങ്ങളിലെ പരീക്ഷണങ്ങളായിരിക്കും കാണിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ എല്ലായ്പ്പോഴും കാണികളുടെ കയ്യടി നേടാറില്ല. പലപ്പോഴും കാര്യമായ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഇതുപോലുള്ള പാചക പരീക്ഷണ വീഡിയോകള്‍ക്ക് ലഭിക്കാറ്.
സമാനമായ രീതിയില്‍ ഭക്ഷണപ്രേമികളുടെ ഭാഗത്ത് നിന്ന് വലിയ വിമര്‍ശനം നേടുകയാണൊരു ഫുഡ് വീഡിയോ. വ്യത്യസ്തമായൊരു ഐസ്ക്രീം തയ്യാറാക്കുന്നതാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്. ഇൻഡോറിലെ ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
പച്ചമുളക് ഉപയോഗിച്ചാണ് ഈ ഐസ്ക്രീം തയ്യാറാക്കുന്നത്. തീര്‍ച്ചയായും കേള്‍ക്കുമ്പോള്‍ തന്നെ അല്‍പം വിചിത്രമായി ഇത് തോന്നാം. പച്ചമുളക് ചെറുതായി മുറിച്ച് അതില്‍ ചോക്ലേറ്റ് സോസും കാരമലുമെല്ലാം ചേര്‍ത്ത് ഐസ്ക്രീം തയ്യാറാക്കുന്നത് വിശദമായി തന്നെ വീഡിയോയില്‍ കാണിച്ചിട്ടുണ്ട്.
എന്നാല്‍ വളരെ ചുരുക്കം പേര്‍ മാത്രമാണ് ഇത് രുചിച്ചുനോക്കണം എന്ന ആഗ്രഹം പോലും പ്രകടിപ്പിച്ചത്. ബാക്കി വലിയൊരു വിഭാഗം പേരും വീഡിയോയ്ക്കെതിരെയാണ് സംസാരിക്കുന്നത്. ഐസ്ക്രീം കഴിക്കുന്ന ശീലം തന്നെ ഇല്ലാതാക്കും ഇത്തരം വീഡിയോകളെന്നും, എവിടെ ഡിസ്‍ലൈക്ക് ബട്ടണ്‍ എന്നുമെല്ലാം വീഡിയോയ്ക്കുള്ള നെഗറ്റീവ് പ്രതികരണമായി കമന്‍റില്‍ കുറിച്ചിരിക്കുന്നു പലരും.
എന്തായാലും വ്യത്യസ്തമായ ഐസ്ക്രീമുണ്ടാക്കുന്ന വീഡിയോ ഒന്ന് കണ്ടുനോക്കൂ...
മുമ്പ് ഇതുപോലെ വെളുത്തുള്ളി കൊണ്ടുള്ള ഐസ്ക്രീമും ചായ കൊണ്ടുള്ള ഐസ്ക്രീമുമെല്ലാം ഭക്ഷണപ്രേമികളുടെ ഭാഗത്ത് നിന്ന് ഏറെ വിമര്‍ശനം നേടിയിരുന്നു. പരീക്ഷണം ആകാം, എന്നാലത് വിഭവങ്ങളുടെ തനത് സ്വഭാവത്തെ നശിപ്പിക്കും പോലെയോ വെല്ലുവിളിക്കും പോലെയോ ആകരുത് എന്നാണ് അധികപേരുടെയും അപേക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-