ഇതുമൊരു പാനിപൂരിയാണത്രേ; 'അയ്യോ വേണ്ടായേ' എന്ന് സോഷ്യല്‍ മീഡിയ

Published : Jul 05, 2023, 09:24 AM IST
 ഇതുമൊരു പാനിപൂരിയാണത്രേ; 'അയ്യോ വേണ്ടായേ' എന്ന് സോഷ്യല്‍ മീഡിയ

Synopsis

മിറിന്‍ഡയില്‍ മുക്കിയെടുത്ത പാനിപൂരി, ഫയര്‍ ഗോല്‍ഗപ്പ, ഇലയില്‍ വിളമ്പുന്ന പാനിപൂരി, പാനിപൂരി ഷെയ്ക്ക്,  അങ്ങനെ പലതും നാം കണ്ടതാണ്. ഇവിടെ ഇതാ പാനിപൂരിയില്‍ നടത്തിയ ഒരു പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

വഴിയോര കച്ചവടത്തില്‍ നടക്കുന്ന പല പരീക്ഷണ വിഭവങ്ങളുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങളില്‍  ഏറെ ആരാധകരെ നേടിയ ഒരു വിഭവമാണ് ഗോല്‍ഗപ്പ അഥവാ പാനിപൂരി. ചെറിയ പൂരിക്കുള്ളില്‍ ഉരുളക്കിളങ്ങ് കൂട്ടും മറ്റും നിറച്ച് എരിവും മധുരവുമുള്ള പാനീയം കൂടി ചേര്‍ത്താണ് ഇത് സാധാരണയായി വിളമ്പുന്നത്. പാനിപൂരിയില്‍ തന്നെ പല പരീക്ഷണങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്. മിറിന്‍ഡയില്‍ മുക്കിയെടുത്ത പാനിപൂരി, ഫയര്‍ ഗോല്‍ഗപ്പ, ഇലയില്‍ വിളമ്പുന്ന പാനിപൂരി, പാനിപൂരി ഷെയ്ക്ക്,  അങ്ങനെ പലതും നാം കണ്ടതാണ്. ഇവിടെ ഇതാ പാനിപൂരിയില്‍ നടത്തിയ ഒരു പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

മുട്ട കൊണ്ടാണ് ഇവിടെ ഗോല്‍ഗപ്പ തയ്യാറാക്കുന്നത്. വേവിച്ച മുട്ടകളില്‍ ടൊമാറ്റോ സോസ് ഒഴിക്കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് ഫ്രഷ് ക്രീം,  ചീസ്, മസാലകള്‍, മല്ലിയില എന്നിവ ചേര്‍ത്താണ് ഇവ തയ്യാറാക്കുന്നത്.  ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. 

 

രണ്ട് മില്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേരാണ് വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. ഇങ്ങനെയൊരു പരീക്ഷണം വേണ്ടായിരുന്നു എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. ഇത് ഇപ്പോള്‍ മുട്ടയോടുള്ള ക്രൂരതയായല്ലോ എന്നും ചിലര്‍ പറഞ്ഞു. 

Also Read: പ്രമേഹ രോഗികള്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം