ഇത് അരക്കിലോ ഭാരമുള്ള ബ്രെഡ് പക്കോഡ; വീഡിയോ വൈറല്‍

Published : Aug 02, 2023, 11:13 AM IST
ഇത് അരക്കിലോ ഭാരമുള്ള ബ്രെഡ് പക്കോഡ; വീഡിയോ വൈറല്‍

Synopsis

തെരുവുകച്ചവടക്കാരന്‍ ഉണ്ടാക്കുന്നത് പക്ഷേ സാധാരണ ബ്രെഡ് പക്കോഡയല്ല. അരക്കിലോയോളം ഭാരം വരുന്ന ഭീമന്‍ ബ്രെഡ് പക്കോഡയാണ് ഇയാള്‍ തയ്യാറാക്കിയിരിക്കുന്നത്. ദില്‍സേഫുഡീ എന്ന ഫുഡ് ബ്ലോഗറാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.   

ഭക്ഷണ പരീക്ഷണവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.  അത്തരത്തില്‍ പാചക പരീക്ഷണ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. ഉത്തരേന്ത്യക്കാരുടെ ജനപ്രിയ ഭക്ഷണമാണ് ബ്രഡ് പക്കോഡയിലാണ് പുത്തന്‍ പരീക്ഷണം നടത്തിയിരിക്കുന്നത്. ബ്രെഡും ഉരുളക്കിഴങ്ങ് മസാലയുമാണ് ഇതിലെ പ്രധാന ചേരുവകള്‍. 

തെരുവുകച്ചവടക്കാരന്‍ ഉണ്ടാക്കുന്നത് പക്ഷേ സാധാരണ ബ്രെഡ് പക്കോഡയല്ല. അരക്കിലോയോളം ഭാരം വരുന്ന ഭീമന്‍ ബ്രെഡ് പക്കോഡയാണ് ഇയാള്‍ തയ്യാറാക്കിയിരിക്കുന്നത്. ദില്‍സേഫുഡീ എന്ന ഫുഡ് ബ്ലോഗറാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. വൈറ്റ് ബ്രെഡെടുത്ത് അതിലേയ്ക്ക് ഉരുളക്കിളങ്ങ് മസാല നിറയ്ക്കുന്നിടത്ത് നിന്നാണ് വീഡിയോ തുടങ്ങുന്നത്. അതിന് മുകളിലേയ്ക്ക് വലിയൊരു കഷ്ണം പനീറും വെയ്ക്കുന്നുണ്ട്. ശേഷം മറ്റൊരു ബ്രെഡിലും മസാല നിറച്ച് രണ്ടും ചേര്‍ത്തും വെയ്ക്കുന്നു. പിന്നീട് അത് വറുത്തെടുക്കാനായി തയ്യാറാക്കി വെച്ചിരിക്കുന്ന മാവില്‍ മുക്കുന്നു. ശേഷം നന്നായി പൊരിച്ചെടുക്കുന്നു. സ്വര്‍ണ നിറത്തില്‍ വറുത്തുകോരിയ ബ്രെഡ് രണ്ടായി മുറിച്ചെടുത്താണ് വിളമ്പുന്നത്. ഒരു പീസ് ബ്രെഡ് തന്നെ 250 ഗ്രാം ഭാരമുണ്ട്.

 

വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. പലരും വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. പനീര്‍ ഇങ്ങനെ കഴിക്കാന്‍ പാടില്ല എന്നും ഇത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നും ഇക്കൂട്ടര്‍ പറഞ്ഞു. 

Also Read: ദിവസവും ബദാം കഴിക്കാറുണ്ടോ? അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...

youtubevideo

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍