Viral Video| ഭക്ഷണം മുകളിലേയ്ക്ക് ഒറ്റയേറ്; റോഡിന്‍റെ മറുവശത്ത് നിന്ന് കിടിലന്‍ ക്യാച്ച്; വൈറലായി വീഡിയോ

Published : Nov 22, 2021, 06:19 PM ISTUpdated : Nov 22, 2021, 06:30 PM IST
Viral Video| ഭക്ഷണം മുകളിലേയ്ക്ക് ഒറ്റയേറ്; റോഡിന്‍റെ മറുവശത്ത് നിന്ന് കിടിലന്‍ ക്യാച്ച്; വൈറലായി വീഡിയോ

Synopsis

വഴിയോര കച്ചവടത്തില്‍ തന്നെ പല തരത്തിലുള്ള പരീക്ഷണ വിഭവങ്ങളും നാം അടുത്തിടെയായി സോഷ്യല്‍ മീഡിയയിലൂടെ കാണുന്നുമുണ്ട്. ഇപ്പോഴിതാ ഒരു വഴിയോര കച്ചവടക്കാരന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും അതാത് ഇടങ്ങളിലെ തനത് ഭക്ഷണങ്ങള്‍ (Food) ലഭിക്കും. ഇത്രയേറെ വൈവിധ്യങ്ങള്‍ നിറഞ്ഞ വിഭവങ്ങള്‍ ലഭിക്കുന്ന മറ്റൊരിടം ലോകത്ത് ഉണ്ടോയെന്ന് വരെ സംശയമാണ്. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം 'സ്ട്രീറ്റ് ഫുഡ്' (Street Food) എന്നത് ഒരു വികാരം കൂടിയാണ്. 

വഴിയോര കച്ചവടത്തില്‍ തന്നെ പല തരത്തിലുള്ള പരീക്ഷണ വിഭവങ്ങളും നാം അടുത്തിടെയായി സോഷ്യല്‍ മീഡിയയിലൂടെ (social media) കാണുന്നുമുണ്ട്. ഇപ്പോഴിതാ ഒരു വഴിയോര കച്ചവടക്കാരന്‍റെ വീഡിയോ (video) ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

റോഡിന്‍റെ ഒരു വശത്ത് നിന്നുകൊണ്ട് ഗ്രീന്‍ ബീസ് തയ്യാറാക്കുന്ന കച്ചവടക്കാരനെ ആണ് വീഡിയോയില്‍ കാണുന്നത്. സംഭവം റെഡിയായി കഴിഞ്ഞപ്പോള്‍ ആശാന്‍ അതിനെ മേലോട്ടെറിയുന്നതും വീഡിയോയില്‍ കാണാം. ശേഷം റോഡിന്‍റെ മറുവശത്ത് പ്ലേറ്റുമായി നിന്നൊരാള്‍ അത് ക്യാച്ച് ചെയ്യുന്നതാണ് കാണുന്നത്. പ്ലേറ്റുമായി നില്‍ക്കുന്ന ആളിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ആണ് ഇദ്ദേഹം ഭക്ഷണം എറിഞ്ഞുകൊടുക്കുന്നത്. 

 

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിച്ചത്. സംഭവം വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. അടുത്തിടെ ഇത്തരത്തില്‍ ദോശ എറിഞ്ഞുകൊടുക്കുന്ന ഒരാളുടെ വീഡിയോയും സൈബര്‍ ലോകത്ത് വൈറലായിരുന്നു. 

 

Also Read: ഇത് പറക്കും ദോശ; അഭിനന്ദിച്ച് ദോശപ്രേമികള്‍; വീഡിയോ കണ്ടത് 84 മില്യണ്‍ ആളുകള്‍...

PREV
click me!

Recommended Stories

പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം