ഇവ അടങ്ങിയ ഭക്ഷണം ഉറക്കക്കുറവിന് കാരണമാകും !

By Web TeamFirst Published Dec 14, 2019, 6:39 PM IST
Highlights

'നന്നായിട്ടൊന്ന് ഉറങ്ങിയിട്ട് എത്ര ദിവസമായി'... പലരും ഇങ്ങനെ പറയാറില്ലേ. ഉറക്കമില്ലായ്‌മ ഇന്ന് പലരെയും ബാധിക്കുന്നൊരു പ്രശ്നമാണ്. നാഷണല്‍ സ്ലീപ് ഫൌഡേഷന്‍റെ കണക്ക് പ്രകാരം അമേരിക്കയില്‍ 40 ശതമാനം ആളുകളിലും ഉറക്കമില്ലായ്‌മ (insomnia) ഉണ്ട്. 

'നന്നായിട്ടൊന്ന് ഉറങ്ങിയിട്ട് എത്ര ദിവസമായി'... പലരും ഇങ്ങനെ പറയാറില്ലേ. ഉറക്കമില്ലായ്‌മ ഇന്ന് പലരെയും ബാധിക്കുന്നൊരു പ്രശ്നമാണ്. നാഷണല്‍ സ്ലീപ് ഫൌഡേഷന്‍റെ കണക്ക് പ്രകാരം അമേരിക്കയില്‍ 40 ശതമാനം ആളുകളിലും ഉറക്കമില്ലായ്‌മ (insomnia) ഉണ്ട്. ഉറക്കമില്ലായ്‌മയെ കുറിച്ചും എന്തുകൊണ്ട് ഇങ്ങനെയുണ്ടാകുന്നു എന്നതിനെ കുറിച്ചും പല തരത്തിലുള്ള പഠനങ്ങളും നടന്നുവരുന്നു. 

ഉറക്കമില്ലായ്മയെ നിസാരമായി കാണരുതെന്നാണ് ​ഗവേഷകർ പറയുന്നത്. ഉറക്കക്കുറവ് ഹൃദയാഘാതത്തിന് വരെ കാരണമാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. അതുമാത്രമല്ല രക്തസമ്മര്‍ദ്ദം ഉയരാനും എന്തിന് മാനസികാരോഗ്യത്തെ പോലും ഇത് ബാധിക്കാം. 

സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ്  പ്രിവന്‍ഷന്‍ (CDC) പ്രകാരം ഉറക്കക്കുറവ് ഹൃദയാഘാതവുമായി മാത്രമല്ല  മറിച്ച് പ്രമേഹവും വിഷാദവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണരീതി ഒരാളുടെ ഉറക്കത്തെ ബാധിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പുതിയ പഠനപ്രകാരം കാര്‍ബോഹൈഡ്രേറ്റ് ധാരാളമടങ്ങിയ ഭക്ഷണം കഴിക്കുന്നവരില്‍ ഉറക്കമില്ലായ്മ ഉണ്ടാകാമത്രേ. ന്യൂയോര്‍ക്കിലെ 'Columbia University Vagelos College of Physicians and Surgeons' ആണ് ഈ പഠനത്തിന് പിന്നില്‍. പ്രത്യേകിച്ച് അമ്പത് കഴിഞ്ഞ സ്ത്രീകളിലാണിത് വരുന്നത് എന്നും പഠനം പറയുന്നു.

 'ദ അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍' പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 50–79നും ഇടയില്‍ പ്രായമുളള 53,069 സ്ത്രീകളിലാണ് പഠനം നടത്തിയത്. ഇവരിലെ ഭക്ഷണരീതിയും ഉറക്കമില്ലായ്മയുമാണ് പഠനത്തിന് വിധേയമാക്കിയത്. അതില്‍ കാര്‍ബോഹൈട്രേറ്റ് ധാരളം അടങ്ങിയ ഭക്ഷണം കഴിച്ചവരിലാണ് ഉറക്കമില്ലായ്മ കൂടുതലായി കണ്ടുവന്നത്. സോഡ, വെള്ള അരി, ബ്രഡ് , മധുരം എല്ലാം അതില്‍പ്പെടും. അതിനാല്‍ കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കുന്നതാവും നല്ല ഉറക്കം കിട്ടാന്‍ നല്ലത് എന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. 


 

click me!