ആർത്രൈറ്റിസ് രോഗികള്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍

Published : Dec 20, 2024, 02:21 PM IST
ആർത്രൈറ്റിസ് രോഗികള്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍

Synopsis

സന്ധികളിലെ വേദന, ചലനങ്ങള്‍ക്ക് പരിമിതി നേരിടുക, സന്ധികളുടെ ഭാഗത്തായി നീര്‍വീക്കമുണ്ടാകുക, കുറച്ചുസമയം മുട്ടുകുത്തി നിന്നതിനോ ഇരുന്നതിനോ ശേഷം എഴുന്നേൽക്കാൻ പ്രയാസം അനുഭവപ്പെടുക തുടങ്ങിയവയൊക്കെ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളാണ്.

സന്ധിയെ ബാധിക്കുന്ന നീർക്കെട്ടാണ് ആർത്രൈറ്റിസ് അഥവാ സന്ധിവാതം. സന്ധികളിലെ വേദന, ചലനങ്ങള്‍ക്ക് പരിമിതി നേരിടുക, സന്ധികളുടെ ഭാഗത്തായി നീര്‍വീക്കമുണ്ടാകുക, കുറച്ചുസമയം മുട്ടുകുത്തി നിന്നതിനോ ഇരുന്നതിനോ ശേഷം  എഴുന്നേൽക്കാൻ പ്രയാസം അനുഭവപ്പെടുക തുടങ്ങിയവയൊക്കെ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളാണ്. 

സന്ധിവാതമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം:

1. സാല്‍മണ്‍ മത്സ്യം

 മേഗ 3 ഫാറ്റി ആസിഡും ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് കഴിക്കുന്നത് സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ സഹായിക്കും. 

2. ബെറി പഴങ്ങള്‍ 

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്ബെറി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും. 

3. ഇലക്കറികള്‍

വിറ്റാമിനുകളും മിനറലുകളും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും സന്ധിവാതമുള്ളവര്‍ക്ക് നല്ലതാണ്. 

4. മഞ്ഞള്‍

ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ സഹായിക്കും. 

5. ഇ‍ഞ്ചി

ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയും സന്ധിവാതമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

6. വെളുത്തുള്ളി 

വെളുത്തുള്ളിയിലെ സള്‍ഫറും സന്ധിവാതത്തോട്‌ പൊരുതാന്‍ സഹായിക്കും.  

7. നട്സും സീഡുകളും

ഒമേഗ 3 ഫാറ്റി ആസിഡും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വാള്‍നട്സ്, ബദാം, ചിയ സീഡുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും സന്ധിവാതമുള്ളവര്‍ക്ക് നല്ലതാണ്. 

ആർത്രൈറ്റിസ് രോഗികള്‍  ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍: 

റെഡ് മീറ്റ്, പഞ്ചസാരയും ഉപ്പും അമിതമായ അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവ സന്ധിവാതമുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാകും നല്ലത്. 

Also read: വെജിറ്റേറിയൻ ആണോ? വിറ്റാമിന്‍ ബി12-ന്‍റെ കുറവിനെ പരിഹരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

youtubevideo


 

PREV
click me!

Recommended Stories

കൊളെസ്റ്ററോൾ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ
പ്രമേഹത്തെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍