ന്യൂ ഇയർ സ്പെഷ്യൽ ; കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ടേസ്റ്റി ചിക്കൻ നൂഡിൽസ്; റെസിപ്പി

Published : Jan 04, 2025, 03:45 PM ISTUpdated : Jan 06, 2025, 12:27 PM IST
 ന്യൂ ഇയർ സ്പെഷ്യൽ ; കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ടേസ്റ്റി ചിക്കൻ നൂഡിൽസ്; റെസിപ്പി

Synopsis

ഒരു ടേസ്റ്റി ചിക്കൻ നൂഡിൽസ് തയ്യാറാക്കിയാലോ? വിജയലക്ഷ്മി. ആർ തയ്യാറാക്കിയ പാചകക്കുറിപ്പ്.    

രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

നൂഡില്‍സ് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. രുചി കൊണ്ട് മാത്രമല്ല, ഇത് തയ്യാറാക്കാന്‍ എളുപ്പമാണ് എന്നതും നൂഡില്‍സിനെ ആകര്‍ഷിക്കുന്ന ഘടകമാണ്. അത്തരത്തില്‍ ഒരു ടേസ്റ്റി ചിക്കൻ നൂഡിൽസ് തയ്യാറാക്കിയാലോ?  

വേണ്ട ചേരുവകൾ

ചിക്കൻ   - 500 ഗ്രാം 
നൂഡിൽസ്  - 200 ഗ്രാം 
സവാള - 2 എണ്ണം 
ക്യാരറ്റ് - 100 ഗ്രാം 
ഇഞ്ചി - 1 കഷ്ണം 
ക്യാപ്‌സിക്കം - 2 എണ്ണം 
മുളകുപൊടി -  2 സ്പൂൺ 
സോയാസോസ് - 2 സ്പൂൺ 
വെളുത്തുള്ളി -  2 എണ്ണം 
മസാല - 1 സ്പൂൺ 
ഉപ്പ് - ആവശ്യത്തിന് 
എണ്ണ - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

തിളച്ച വെള്ളത്തില്‍ മുക്കാൽ ഭാഗം മുങ്ങുവോളം നൂഡിൽസ് ഇട്ടു വേവിക്കുക. ഇനി എല്ലുകളഞ്ഞ ചിക്കനിൽ മുളകുപൊടി, ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, മസാല എന്നിവ പുരട്ടി എണ്ണയിൽ വറുത്തുകോരുക. അതുപോലെ ക്യാരറ്റ്, ക്യാപ്‌സികം എന്നിവ ചെറുതായി അരിഞ്ഞു വേവിക്കുക. ഇനി സവാള എണ്ണയിൽ വഴട്ടി, അതിലേക്ക് സോയാ സോസ് ഒഴിച്ച് ഇളക്കുക. ശേഷം വേവിച്ചു വെച്ചിരിക്കുന്ന നൂഡിൽസ്, ചിക്കന്‍ ഫ്രൈ, ക്യാരറ്റ്, കാപ്സിക്കാം എന്നിവയിട്ട് ഇളക്കി, അതിലേക്ക് ബാക്കി വന്ന നൂഡിൽസ് എണ്ണയിൽ വറുത്ത് മുകളിൽ വിതറുക. ഇതോടെ ചിക്കൻ നൂഡിൽസ് റെഡി.

youtubevideo

Also read: വെറൈറ്റി ബീറ്റ്റൂട്ട് ഉണക്കമുന്തിരി അച്ചാർ തയ്യാറാക്കാം; റെസിപ്പി

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍