നല്ല ടേസ്റ്റി ഫിഷ് ബിരിയാണി തയ്യാറാക്കാം എളുപ്പത്തില്‍; റെസിപ്പി

Published : Mar 01, 2025, 11:40 AM ISTUpdated : Mar 01, 2025, 11:44 AM IST
  നല്ല ടേസ്റ്റി ഫിഷ് ബിരിയാണി തയ്യാറാക്കാം എളുപ്പത്തില്‍; റെസിപ്പി

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം കടല്‍ വിഭവങ്ങള്‍ അഥവാ സീഫുഡ് റെസിപ്പികള്‍. ഇന്ന് ലേഖ വേണുഗോപാല്‍ തയ്യാറാക്കിയ പാചകക്കുറിപ്പ്.  

രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ചിക്കന്‍ ബിരിയാണിയും മട്ടണ്‍ ബിരിയാണിയും മാത്രമല്ല ഫിഷ് ബിരിയാണിയും ടേസ്റ്റിയാണ്. എങ്കില്‍ ഉച്ചയ്ക്ക് ചൂടോടെ വിളമ്പാന്‍ പറ്റിയ സ്വാദേറും ഫിഷ് ബിരിയാണി തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

1. മീൻ - 500 ഗ്രാം (നെയ്മീൻ)
2. കാശ്മീരി മുളക് പൊടി - 2 ടീസ്പൂൺ
3. മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
4. കുരുമുളക് പൊടി - 1 ടീസ്പൂൺ
5. ഉപ്പ് - ആവശ്യത്തിന്
6. നാരങ്ങാ നീര് - 1 ടീസ്പൂൺ
7. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
8. എണ്ണ - ആവശ്യത്തിന്
9. സവാള - 2 വലുത് (അരിഞ്ഞത്)
10. പച്ചമുളക് - 3 എണ്ണം (ചെറുതായി അരിഞ്ഞത്)
11. തക്കാളി - 2 എണ്ണം (അരിഞ്ഞത്)
12. ബിരിയാണി മസാല - 3 ടീസ്പൂൺ
13. പുതിന ഇല - 1 കൈപ്പിടി
14. മല്ലിയില - 1 കൈപ്പിടി
15. തൈര് - 1/2 കപ്പ്
16. പാകം ചെയ്ത ബാസ്മതി അരി - 1 കപ്പ്
17. സാഫ്രോൺ മിൽക്ക് - 4 ടീസ്പൂൺ
18. നെയ്യ് - 1 ടേബിൾസ്പൂൺ
19. കാഷ്യൂനട്സ് - ആവശ്യത്തിന്
20. ബിരിസ്റ്റ (വറുത്ത സവാള) - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1. കഴുകി വൃത്തിയാക്കിയ മീനിലേക്ക് കാശ്മീരി മുളക് പൊടി, മഞ്ഞൾ പൊടി, കുരുമുളക് പൊടി, ഉപ്പ്, നാരങ്ങാ നീര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നല്ലതുപോലെ മിശ്രിതമാക്കി 10 മിനിറ്റ് മാരിനേറ്റ് ചെയ്യുക.
2. ഒരു പാൻ ചൂടാക്കി ആവശ്യത്തിന് എണ്ണ ഒഴിച്ച് മാരിനേറ്റ് ചെയ്ത മീൻ വറുത്തെടുക്കുക.
3. അതേ എണ്ണയിൽ സവാള ചേർത്ത് ബ്രൗൺ കലർ ആകുംവരെ വറുക്കുക.
4. അതിലേക്ക് പച്ചമുളക്, പുതിന ഇല, മല്ലിയില, തൈര്, ബിരിയാണി മസാല ചേർത്ത് ഇളക്കുക.
5. തക്കാളി ചേർത്ത് ഒന്ന് ഉടഞ്ഞു വരുമ്പോൾ വറുത്ത മീനിൽ ഒരു പീസ് പൊടിച്ച് ചേർത്ത് ഇളക്കുക.
6. പാകം ചെയ്ത ബാസ്മതി അരി, കാഷ്യൂനട്ട്സ്, മല്ലിയില, പുതിന ഇല, ബിരിസ്റ്റ, വറുത്ത മീൻ എന്നിവ ലേയർ ആക്കി അടുക്കുക.
7. മുകളിൽ വീണ്ടും ബാസ്മതി അരി ഇട്ട് സാഫ്രോൺ മിൽക്ക്, നെയ്യ്, കുറച്ചു ബിരിയാണി മസാല, ബിരിസ്റ്റ (വറുത്ത സവാള), കാഷ്യൂനട്സ്, മല്ലിയില, പുതിന ഇല എന്നിവ ചേർത്ത് അടച്ചു വച്ച് 10 മിനിറ്റ് ദം ചെയ്യുക. ഇതോടെ വളരെ രുചികരമായ ഫിഷ് ബിരിയാണി തയ്യാറാണ്. 

 

Also read: ഈസി ആന്‍ഡ് ടേസ്റ്റി പ്രോൺസ് ഫ്രൈ തയ്യാറാക്കാം; റെസിപ്പി

PREV
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍