ഓഡര്‍ ചെയ്ത ശേഷം എരിവ് കൂടുതലാണെന്ന് പറ‍ഞ്ഞ് വരരുത്; ഹോട്ടലില്‍ മുന്നറിയിപ്പ് ബോര്‍ഡ് വയ്ക്കാന്‍ കാരണം.!

Web Desk   | Asianet News
Published : Oct 03, 2021, 06:01 PM IST
ഓഡര്‍ ചെയ്ത ശേഷം എരിവ് കൂടുതലാണെന്ന് പറ‍ഞ്ഞ് വരരുത്; ഹോട്ടലില്‍ മുന്നറിയിപ്പ് ബോര്‍ഡ് വയ്ക്കാന്‍ കാരണം.!

Synopsis

പ്രധാനമായും ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും എരിവ് കൂടിയ ഭക്ഷണമാണ് തായ്ലാന്റ് വിഭവങ്ങള്‍ എന്നാണ് പറയാറ്. 

ഫരാഗോ: അമേരിക്കയിലെ ഒരു ഭക്ഷണശാലയിലെ ബോര്‍ഡ് സോഷ്യല്‍ മീഡിയയില്‍‍ വൈറലാകുകയാണ്. വടക്കന്‍ ഡെക്കോട്ടയിലെ ഫരാഗോയിലെ ഒരു തായ് ഭക്ഷണശാലയിലാണ് ഈ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. നിങ്ങള്‍ക്ക് താങ്ങാന്‍ പറ്റുന്നതിനപ്പുറം എരിവാണ് ഭക്ഷണത്തിന് എന്ന് പറ‍ഞ്ഞാല്‍ സാധനം തിരിച്ചെടുക്കുകയോ പണം മടക്കി തരുകയോ ചെയ്യില്ല എന്നാണ് ഈ ബോര്‍ഡ്.

പ്രധാനമായും ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും എരിവ് കൂടിയ ഭക്ഷണമാണ് തായ്ലാന്റ് വിഭവങ്ങള്‍ എന്നാണ് പറയാറ്. ഭക്ഷണശാലയിലെ പുതിയ അറിയിപ്പ് ജെസന്‍ ബിറ്റന്‍ബെര്‍ഗ് എന്നയാള്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെ അത് വൈറലായി. നിരവധിപ്പേര്‍ ഈ ട്വീറ്റിന് രസകരമായ കമന്റും ഇട്ടിട്ടുണ്ട്.

ചിലപ്പോള്‍ റീഫണ്ട് വേണ്ടിവരില്ല, ചിലത് കഴിച്ചാല്‍ ആള് മരിച്ചേക്കും, അപ്പോ കുഴിയിലേക്ക് എടുക്കാമല്ലോ- എന്നാണ് ഒരു കമന്‍റ്. തായ് ഭക്ഷണശാലകള്‍ തന്നെ തായ് വിഭാവങ്ങള്‍ അത് കഴിക്കാന്‍ ആളുകള്‍ മടിക്കും എന്നതിനാല്‍ അവസാനമെ പറയൂ എന്നാണ് ഒരാളുടെ കമന്‍റ്. തായ് ഭക്ഷണം ഓഡര്‍ ചെയ്തതിന് ശേഷം മൂന്ന് പ്രവാശ്യം ഉറപ്പാണോ എന്ന് വെയിറ്റര്‍ ചോദിച്ചതായി ഒരാള്‍ പറയുന്നു. പ്രധാനമായും വെള്ളക്കാര്‍ തായ് ഭക്ഷണത്തിന്‍റെ എരിവ് താങ്ങില്ലെന്നാണ് അനുഭവം എന്ന് പലരും പറയുന്നു.

അതേ സമയം അമേരിക്കയിലെ ചില തായ് ഭക്ഷണശാലകള്‍ എരിവ് കൂട്ടിയും കുറച്ചും ഭക്ഷണവിഭവങ്ങള്‍ പരീക്ഷിക്കുന്നു എന്നും ചിലര്‍ പറയുന്നു. 

PREV
click me!

Recommended Stories

ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ഉറക്കത്തിന് തടസമാകുന്നു
മത്തങ്ങ വിത്ത് അമിതമായി കഴിക്കുന്നതിന്റെ ദോഷങ്ങൾ