ശരിക്കും മലയാളിയാണോ പൊറോട്ട? ചില വിശേഷങ്ങൾ | Parotta

Published : Oct 16, 2026, 08:01 PM IST

നല്ല ചൂടുള്ള, നൂൽ നൂലായി അടർത്തിമാറ്റാൻ പറ്റിയ ഒരു പൊറോട്ട... അതിന്റെ കൂടെ നല്ല നാടൻ മസാലക്കൂട്ടിൽ തയാറാക്കിയ ബീഫ് റോസ്റ്റ്, ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നുണ്ടല്ലേ? ലോകമെമ്പാടുമുള്ള മലയാളികളുടെ വീക്‌നെസ് ആണ് ഈ പറഞ്ഞ ഐറ്റം. എവിടെ നിന്നാണ് ഈ പൊറോട്ട നമ്മുടെ മുന്നിൽ എത്തിയത്?