രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം; അടുക്കളയിലുണ്ട് മൂന്ന് ചേരുവകൾ

By Web TeamFirst Published Jun 30, 2020, 9:22 AM IST
Highlights

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണക്രമം ശീലമാക്കണമെന്ന് പോഷകാഹാര വിദഗ്ധ അവ്നി കൗൾ പറയുന്നു. അടുക്കളയില്‍ ഉപയോഗിക്കുന്ന മൂന്ന് ചേരുവകൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് അവ്നി പറയുന്നു. 

ഈ കൊറോണ കാലത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ് പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതാണ്.  ഇടവിട്ടുള്ള ചുമ, ജലദോഷം, വയറിളക്കം, പനി പോലുള്ള അസുഖങ്ങൾ മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. ഈ പ്രശ്‌നങ്ങൾ‌ക്കെതിരെ പ്രവർത്തിക്കുകയും നിങ്ങളെ ആരോഗ്യമുള്ളവരാക്കുകയും ചെയ്യുന്ന ഒരു സ്വാഭാവിക പ്രതിരോധമാണ് ശക്തമായ രോഗപ്രതിരോധ സംവിധാനം.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണക്രമം ശീലമാക്കണമെന്ന് പോഷകാഹാര വിദഗ്ധ അവ്നി കൗൾ പറയുന്നു. അടുക്കളയില്‍ ഉപയോഗിക്കുന്ന മൂന്ന് ചേരുവകൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് അവ്നി പറയുന്നു. ഏതൊക്കെയാണ് ആ മൂന്ന് ചേരുവകളെന്ന് നോക്കാം...

വെളുത്തുള്ളി...

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്  വെളുത്തുള്ളി. ഇതിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ, വെളുത്തുള്ളി ദഹനം എളുപ്പമാക്കുകയും ആരോഗ്യകരമായ ഉപാപചയ നിരക്ക് നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി ചേർക്കുന്നത് ശീലമാക്കണമെന്നാണ് അവ്നി പറയുന്നു. ദിവസവും വെളുത്തുള്ളി കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. 

 

 

ഇഞ്ചി...

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും മികച്ചതാണ് ഇഞ്ചി. ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ കുറച്ച് ഇഞ്ചി നീരും  നാരങ്ങ നീരും ചേർത്ത് കുടിക്കുന്നത് ശീലമാക്കണമെന്നാണ് അവ്നി പറയുന്നത്.  മധുരം വേണം എന്നുള്ളവർക്ക്  ഒരു ടീ സ്പൂൺ തേൻ ചേർക്കാവുന്നതാണ്. ദിവസവും രാവിലെ ഒരു ഗ്ലാസ്സ് ഇഞ്ചിച്ചായ കുടിക്കുന്നത് വായു പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. അത് മാത്രമല്ല, ശ്വാസകോശരോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും അപകടകരമായ ബാക്ടീരിയകളെ ശരീരത്തിലേക്ക് കടത്തിവിടാതെ പ്രതിരോധിക്കുകയും ചെയ്യും. 

 

 

മഞ്ഞൾ...

ധാരാളം ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമാണ് മഞ്ഞൾ. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ മഞ്ഞൾ വളരെയധികം സഹായകരമാണ്. കൂടാതെ ഓർമശക്തി, തലച്ചോറിന്റെ പ്രവർത്തനം, എല്ലുകളുടെ ആരോഗ്യം എന്നിവയ്ക്കും മഞ്ഞൾ വളരെയധികം നല്ലതാണ്.

 

 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും മഞ്ഞൾ സഹായിക്കും. ഒരു ​ഗ്ലാസ് പാലിൽ അര ടീസ്പൂൺ മഞ്ഞളും ഒരു ടീസ്പൂൺ തേനും ചേർത്ത് കുടിക്കുന്നത് വിട്ടുമാറാത്ത ജലദോഷം, ചുമ, തുമ്മൽ എന്നിവ കുറയ്ക്കാൻ സഹായിക്കും. 

ഒരുപാട് 'സ്‌ട്രെസ്' എടുക്കല്ലേ; പിന്നീട് പണിയാകും കെട്ടോ...

click me!