വെറുംവയറ്റില്‍ ഈ ഡ്രൈ ഫ്രൂട്ട്സ് കഴിക്കേണ്ട; കാരണം...

Published : Feb 02, 2024, 10:37 PM IST
വെറുംവയറ്റില്‍ ഈ ഡ്രൈ ഫ്രൂട്ട്സ് കഴിക്കേണ്ട; കാരണം...

Synopsis

ഹെല്‍ത്തിയാണെങ്കിലും ചില വിഭവങ്ങള്‍ രാവിലെ വെറുംവയറ്റില്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇത്തരത്തില്‍ രാവിലെ വെറുംവയറ്റില്‍ കഴിക്കരുതാത്ത ഡ്രൈ ഫ്രൂട്ട്സുകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

രാവിലെ വെറും വയറ്റില്‍ നമ്മള്‍ എന്താണ് കഴിക്കുന്നത് എന്നത് ഏറെ പ്രധാനമാണ്. പലരും ഇതെക്കുറിച്ച് അത്ര ചിന്തിക്കാറില്ലെന്നതാണ് സത്യം. പക്ഷേ യഥാര്‍ത്ഥത്തില്‍ ദിവസം തുടങ്ങുമ്പോള്‍ നാം കഴിക്കുന്ന ഭക്ഷണം ദിവസം മുഴുവൻ നമ്മെ സ്വാധീനിക്കുന്നു. 

കഴിയുന്നതും വളരെ ഹെല്‍ത്തിയായ ഭക്ഷണം തന്നെ ബ്രേക്ക്ഫാസ്റ്റായി തെരഞ്ഞെടുക്കണം. പോഷകങ്ങള്‍ നല്ല രീതിയില്‍ പിടിക്കാനും ദിവസം മുഴുവൻ ഉന്മേഷം ലഭിക്കാനുമെല്ലാം ഈ ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് ശീലം നമ്മെ സഹായിക്കും. ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് എന്ന് പറയുമ്പോള്‍ മിക്കവരും ചിന്തിക്കുന്നതാണ് പഴങ്ങളും നട്ട്സും ഡ്രൈ ഫ്രൂട്ട്സുമെല്ലാം. 

എന്നാല്‍ ഹെല്‍ത്തിയാണെങ്കിലും ചില വിഭവങ്ങള്‍ രാവിലെ വെറുംവയറ്റില്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇത്തരത്തില്‍ രാവിലെ വെറുംവയറ്റില്‍ കഴിക്കരുതാത്ത ഡ്രൈ ഫ്രൂട്ട്സുകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

ഈന്തപ്പഴം: വളരെ പോഷകപ്രദമായ വിഭവമാണ് ഈന്തപ്പഴം. എന്നാല്‍ ഇതിലുള്ള ഷുഗര്‍ മൂലം ചിലരില്‍ രാവിലെ വെറും വയറ്റില്‍ കഴിക്കുമ്പോള്‍ രക്തത്തിലെ ഷുഗര്‍നില ഉയരാൻ കാരണമാകുന്നു. പ്രമേഹമുള്ളവരാണെങ്കില്‍ തീര്‍ച്ചയായും ഇതില്‍ കരുതലെടുക്കണം.

രണ്ട്...

റൈസിൻസ്: ഉണക്കമുന്തിരി അഥവാ റൈസിൻസും ആരോഗ്യത്തിന് വളരെ ഉത്തമമാണ്. എന്നാല്‍ രാവിലെ വെറുംവയറ്റില്‍ ഇത് കഴിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ഒരു വിഭാഗം ആളുകളില്‍ ഇത് ഗ്യാസ്ട്രബിളിന് കാരണമാകുന്നു. റൈസിൻസിലടങ്ങിയിരിക്കുന്ന ഫൈബറാണ് ഇതിന് കാരണമാകുന്നത്.

മൂന്ന്...

പ്രൂണ്‍സ്: പ്രൂണ്‍സും ധാരാളം ആരോഗ്യഗുണങ്ങളുള്ള ഡ്രൈ ഫ്രൂട്ട്സ് ആണ്. എന്നാലിത് വെറുംവയറ്റില്‍ കഴിക്കുകയാണെങ്കില്‍ ഗ്യാസും വയറിന് അസ്വസ്ഥതയുമുണ്ടാകാം. ഇതിലും ഫൈബര്‍ തന്നെ പ്രശ്നമാകുന്നത്. 

നാല്...

ആപ്രിക്കോട്ട് : പലരും ഏറെ വില കൊടുത്ത് വാങ്ങിക്കഴിക്കുന്ന നല്ലൊരു ഡ്രൈ ഫ്രൂട്ടാണ് ആപ്രിക്കോട്ടും. പക്ഷേ വെറുംവയറ്റില്‍ ആപ്രിക്കോട്ട് കഴിക്കുന്നത് ഗ്യാസ്, ദഹനക്കുറവ് എന്നിവയിലേക്കെല്ലാം നയിക്കാം. 

അഞ്ച്...

ഫിഗ് : അത്തി അഥവാ ഫിഗ് വളരെ ഗുണങ്ങളുള്ള, അമൂല്യമായ ഡ്രൈ ഫ്രൂട്ടാണ്. വെറുംവയറ്റില്‍ ഇത് കഴിക്കുന്നത് പക്ഷേ പലര്‍ക്കും അത്ര അനുയോജ്യമായിരിക്കില്ല. ഇതും ഗ്യാസും അനുബന്ധപ്രശ്നങ്ങളും തന്നെയാണുണ്ടാക്കുക

ആറ്..

ചെറീസ്: രാവിലെ വെറുംവയറ്റില്‍ ചെറീസ് കഴിക്കുന്നത് പുളിച്ചുതികട്ടലിനോ നെഞ്ചെരിച്ചിലിനോ എല്ലാം കാരണമാകാം. അതിനാല്‍ ഇത് ദിവസത്തില്‍ പിന്നീട് എപ്പോഴെങ്കിലും കഴിക്കാം. ചെറീസ് മാത്രമല്ല ഇപ്പറയുന്ന ഡ്രൈ ഫ്രൂട്ട്സെല്ലാം തന്നെ കഴിക്കേണ്ട വിഭവങ്ങളാണ്. എന്നാല്‍ രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നതും പലര്‍ക്കും പ്രശ്നമാകാം എന്നതാണ് കാര്യം. അനുയോജ്യമായ എന്തെങ്കിലും ഭക്ഷണം കഴിച്ച ശേഷം ഇവ കഴിക്കുന്നത് കൊണ്ട് യാതൊരു പ്രശ്നവുമില്ല. 

Also Read:- പപ്പായയുടെ കുരു വെറുതെ കളയേണ്ട; ഇങ്ങനെ ഉപയോഗിച്ചുനോക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട പഴങ്ങള്‍
ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്