'കുക്കീസ് ഇങ്ങനെയും ബേക്ക് ചെയ്യാം'; സംഭവം കൊള്ളാമെന്ന് സോഷ്യൽ മീഡിയ

Web Desk   | Asianet News
Published : Jan 16, 2021, 03:59 PM IST
'കുക്കീസ് ഇങ്ങനെയും ബേക്ക് ചെയ്യാം'; സംഭവം കൊള്ളാമെന്ന് സോഷ്യൽ മീഡിയ

Synopsis

യുവതി രണ്ട് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തേതിൽ ചാർജറിന് മുകളിൽ കുക്കീസിന്റെ മാവ് വച്ചിരിക്കുന്നു. രണ്ടാമത്തെ ചിത്രത്തിൽ പാകമായ കുക്കീസുമാണുള്ളത്.   

ലാപ്ട‌ോപ് ചാർജർ ഉപയോ​ഗിച്ച് കുക്കീസ് തയ്യാറാക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ലോസ്ആഞ്ചലീസ് സ്വദേശിയായ ലോറി എം ഷിയറർ എന്ന യുവതിയാണ് കുക്കീസ് ചർജർ ഉപയോ​ഗിച്ച് പാചകം ചെയ്യുന്നതിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. 

സാധാരണത്തേതിലും കൂടുതൽ ചൂടാവുന്ന മാക്ബുക് ചാർജറിനെയാണ് പാചകം ചെയ്യാൻ ഉപയോ​ഗിച്ചത്. അതിനായി ചൂടായ ചാർജറിന് മുകളിൽ യുവതി കുക്കീസ് വയ്ക്കുകയാണ് ചെയ്തതു. 

യുവതി രണ്ട് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തേതിൽ ചാർജറിന് മുകളിൽ കുക്കീസിന്റെ മാവ് വച്ചിരിക്കുന്നു. രണ്ടാമത്തെ ചിത്രത്തിൽ പാകമായ കുക്കീസുമാണുള്ളത്. 

എന്തായാലും ചിത്രത്തിന് താഴേ നിരവധി പേർ രസകരമായ കമന്റുകളും ചെയ്തിട്ടുണ്ട് . ചൂടായ ചാർജർ കൊണ്ട് ഇങ്ങനെയൊരു ഉപയോ​ഗമുണ്ടാവുമെന്ന് ഇത്രനാൾ അറിഞ്ഞില്ലെന്നാണ് പലരും ചിത്രത്തിന് താഴേ കമന്റ് ചെയ്തിരിക്കുന്നത്. 

PREV
click me!

Recommended Stories

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ
ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ