ശരീരഭാരം കുറയ്ക്കാൻ ഈ സൂപ്പുകൾ കഴിക്കാം

By Web TeamFirst Published Oct 6, 2019, 11:06 AM IST
Highlights

 ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സൂപ്പുകൾ ​കഴിക്കുന്നത് നല്ലതാണ്. പ്രധാനമായി മൂന്ന് സൂപ്പുകളാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്.

സൂപ്പ് ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ നിർബന്ധമായും നിങ്ങളുടെ ഡയറ്റ് ചാർട്ടിൽ സൂപ്പ് ഉൾപ്പെടുത്താൻ മറക്കരുത്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സൂപ്പുകൾ ​കഴിക്കുന്നത് നല്ലതാണ്. 

പ്രധാനമായി മൂന്ന് സൂപ്പുകളാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്. ക്ലിയർ വെജിറ്റബിൾ സൂപ്പ്, മഷ്റൂം സൂപ്പ്, കോളിഫ്ളവർ സൂപ്പ്... ഇനി ഈ സൂപ്പുകൾ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം....

വെജിറ്റബിള്‍ ക്ലിയര്‍ സൂപ്പ്...

 വേണ്ട ചേരുവകള്‍...

ക്യാരറ്റ്                                   1 എണ്ണം
കാബേജ്                            1/2 ( ചെറുതായി അരിഞ്ഞത്)
വെണ്ണ                                   1 ടീ സ്പൂണ്‍ 
 സ്പ്രിംഗ് ഒനിയന്‍                     1/2 
കാപ്‌സിക്കം                         1 എണ്ണം
വെളുത്തുള്ളി പേസ്റ്റ്                2 ടീസ്പൂണ്‍ 
 ഗ്രീന്‍ ചില്ലി സോസ്                 2 ടീ സ്പൂണ്‍
വെജിറ്റബിള്‍ സ്‌റ്റോക്ക്      4,5 കപ്പ് 
മുളപ്പിച്ച ബീന്‍സ്(വേവിച്ചത്) അര കപ്പ് 
നാരങ്ങാനീര്                     1/2 ടീസ്പൂണ്‍ 
ഉപ്പ്, കുരുമുളക്                 പാകത്തിന്

 പാകം ചെയ്യുന്ന വിധം...

 ആദ്യം ക്യാരറ്റ് നീളത്തില്‍ മുറിച്ച് കനം കുറച്ച് സ്ലൈസ് ചെയ്തു വയ്ക്കുക. ചൈനീസ് കാബേജ് ഒരു ഇഞ്ച് കഷണമായി മുറിച്ചു വയ്ക്കുക. സ്പ്രിംഗ് ഒനിയന്‍ സ്ലൈസ് ചെയ്യക. കുരു കളഞ്ഞ ക്യാപ്‌സിക്കവും കൂണും കനം കുറച്ചു നീളത്തില്‍ മുറിക്കുക. പാനില്‍ വെണ്ണയുരുക്കി അതിലേക്ക് വെളുത്തുള്ളി പേസ്റ്റും ഗ്രീന്‍ ചില്ലി സോസും ചേര്‍ത്തിളക്കുക. അതിലേക്ക് വെജിറ്റബിള്‍ സ്‌റ്റോക്ക് ഒഴിച്ച് അരിഞ്ഞ കൂണ്‍, ക്യാരറ്റ്, ചൈനീസ് കാബേജ്, കാപ്‌സിക്കം, സ്പ്രിംഗ് ഒനിയന്‍ എന്നിവയിട്ട് 23 മിനിട്ട് നേരം വേവിക്കുക. അതിലേക്ക് കുരുമുളക്, ഉപ്പ്, വേവിച്ച ബീന്‍സ് എന്നിവ ചേര്‍ക്കുക. നാരങ്ങാനീര് ഒഴിച്ച് വാങ്ങുക. 

മഷ്‌റൂം സൂപ്പ്...

വേണ്ട ചേരുവകള്‍

 മഷ്‌റൂം - കാല്‍ കിലോ(ചെറുതായി അരിഞ്ഞതു്
 വെണ്ണ - അമ്പതു ഗ്രാം
ഉള്ളി - ഒരു ടേബിള്‍ സ്പൂണ്‍(ചെറുതായി അരിഞ്ഞതു്
കോണ്‍ഫ്‌ലവര്‍ - ഒരു ടീ സ്പൂണ്‍
 പാല്‍ - കാല്‍ കപ്പ്
 കുരുമുളകുപൊടി - ആവശ്യത്തിന്
 ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചൂടാക്കിയ ചീനച്ചട്ടിയില്‍ വെണ്ണ ഒഴിച്ച് അതില്‍ ഉള്ളി വഴറ്റുക.ഇതില്‍ മഷ്‌റൂം ഇട്ട് വെന്തുവരുമ്പോള്‍ പാല്‍ ഒഴിച്ച് കുറച്ച് സമയം തിളപ്പിക്കുക. കോണ്‍ഫ്‌ലവര്‍ ഒരല്പം വെള്ളത്തില്‍ കലക്കി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വാങ്ങുക. ഉപയോഗിക്കുന്നതിനു മുമ്പ് ആവശ്യത്തിന് കുരു മുളകുപൊടി ചേര്‍ക്കുക.

കോളിഫ്‌ളവര്‍ സൂപ്പ്...

വേണ്ട ചേരുവകള്‍ 

അരിഞ്ഞ കോളിഫ്‌ളവര്‍     2 കപ്പ് 
അരിഞ്ഞ ഉള്ളി                   1 ഉപ്പ്
ആവശ്യത്തിന് സെലറി       2 ടേബിള്‍ സ്പൂണ്‍
 കൊഴുപ്പ് കുറഞ്ഞ പാൽ-   2 കപ്പ് 

തയ്യാറാക്കുന്ന വിധം ...

എണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞുവെച്ച ഉള്ളി ചേര്‍ക്കുക. ഇതിലേക്ക് കോളിഫ്‌ളവര്‍ ചേര്‍ത്ത് അഞ്ച് മിനിട്ട്  വേവിക്കുക. ഇതിലേക്ക് ആവശ്യത്തിന് വെളളവും പാലും ചേര്‍ക്കുക. ശേഷം ഉപ്പും മല്ലിയിലയും സെലറിയും ചേര്‍ക്കുക..

 

click me!