Latest Videos

ബദാം പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമോ...?

By Web TeamFirst Published Jan 2, 2021, 10:33 PM IST
Highlights

മഗ്നീഷ്യം, പ്രോട്ടീൻ, സിങ്ക് തുടങ്ങിയ പോഷകങ്ങളുടെ ഉറവിടമാണ് ബദാം. ഇവയ്ക്ക് പുറമേ വിറ്റാമിൻ ഇയും ബദാമിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു. വൈറസ്, ബാക്ടീരിയ എന്നിവ മൂലമുണ്ടാകുന്ന അണുബാധകളിൽ നിന്ന് വിറ്റാമിൻ ഇ സംരക്ഷിക്കുന്നു.

തണുപ്പ്കാലം കടന്നു വരുന്നത് പലതരത്തിലുള്ള രോഗങ്ങളുമായാണ്. ജലദോഷം, പനി,​ ചുമ എന്നീ അസുഖങ്ങൾ ഈ സമയത്ത് സർവസാധാരണമാണ്. ശൈത്യകാലത്ത് അസുഖങ്ങളിൽ നിന്ന് രക്ഷനേടാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഭക്ഷണക്രമത്തിൽ ചെറിയ മാറ്റം വരുത്തിയാൽ മതിയാകും. പ്രതിരോധശേഷി ശക്തിപ്പെടുത്തുക എന്നതാണ് ഈ സമയത്ത് നാം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. രോ​ഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ബദാം...

മഗ്നീഷ്യം, പ്രോട്ടീൻ, സിങ്ക് തുടങ്ങിയ പോഷകങ്ങളുടെ ഉറവിടമാണ് ബദാം. ഇവയ്ക്ക് പുറമേ വിറ്റാമിൻ ഇയും ബദാമിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു. വൈറസ്, ബാക്ടീരിയ എന്നിവ മൂലമുണ്ടാകുന്ന അണുബാധകളിൽ നിന്ന് വിറ്റാമിൻ ഇ സംരക്ഷിക്കുന്നു.

 

 

ഇഞ്ചി...

രോഗപ്രതിരോധവ്യവസ്ഥയെ ബാക്ടീരിയകളെയും വൈറസുകളെയും പ്രതിരോധിക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. ഇഞ്ചി പല രോഗങ്ങളെയും അകറ്റി നിർത്തുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.

 

 

സിട്രസ് പഴങ്ങൾ...

സിട്രസ് പഴങ്ങൾ നമ്മുടെ ഭക്ഷണത്തിലെ ഒരു പ്രധാന ഭാഗമാക്കി മാറ്റേണ്ടത് അത്യാവശ്യം തന്നെയാണ്. വിറ്റാമിൻ സി ധാരാളമായി സിട്രസ് പഴങ്ങളിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇടയ്ക്കിടെ വരുന്ന ചുമ, ജലദോഷം എന്നിവയിൽ നിന്ന് നമ്മെ സംരക്ഷിക്കാനും സഹായിക്കുന്നു.

 

 

ഓറഞ്ച്, മുന്തിരി, നാരങ്ങ എന്നിവയൊക്കെയാണ് സിട്രസ് പഴങ്ങളുടെ ഗണത്തില്‍ പെടുന്നത്. ഇവയില്‍ ആന്റിഓക്‌സിഡന്റുകള്‍, നാരുകള്‍, വിറ്റാമിന്‍ സി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. മാത്രമല്ല, മസ്തിഷ്‌ക ആരോഗ്യത്തെ വര്‍ധിപ്പിക്കുന്ന മറ്റ് പോഷകങ്ങളും ചര്‍മത്തെയും ഹൃദയത്തെയും സംരക്ഷിക്കുന്ന പോഷകങ്ങളും ഇവയിൽ ധാരാളമായി ഉണ്ട്.
 

click me!