ഒരു മുട്ടയില്‍ എത്ര കലോറി ഉണ്ടെന്ന് അറിയാമോ?

By Web TeamFirst Published Jan 1, 2021, 6:25 PM IST
Highlights

പ്രോട്ടീനുകളാല്‍ സമ്പന്നമായ മുട്ടയില്‍ കാത്സ്യം, വിറ്റാമിനുകള്‍, അയേണ്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. 

പോഷകങ്ങളുടെ കലവറയാണ് മുട്ട. പ്രോട്ടീനുകളാല്‍ സമ്പന്നമായ മുട്ടയില്‍ കാത്സ്യം, വിറ്റാമിനുകള്‍, അയേണ്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ദിവസവും ഒരു മുട്ട കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കുകയും ഡയറ്റ് ചെയ്യുന്നവര്‍ക്ക് വേണ്ട ഊര്‍ജ്ജം നല്‍കുകയും ചെയ്യും. അതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മുട്ട വീതം ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്താം.  

എന്നാല്‍ ഒരു മുട്ടയില്‍ അടങ്ങിയിരിക്കുന്ന കലോറി എത്രയാണെന്ന് അറിയാമോ? പേടിക്കേണ്ട, അധികം കലോറി ഒന്നും ഇല്ല. 50 ഗ്രാം ഭാരമുള്ള ഒരു വലിയ മുട്ടയില്‍ 72 കലോറിയാണ് അടങ്ങിയിരിക്കുന്നത്. അതില്‍ തന്നെ, മുട്ടയുടെ വെള്ളയില്‍ നിന്നും ലഭിക്കുന്നത് വെറും 17 കലോറി മാത്രമാണ്. മഞ്ഞയില്‍ നിന്നും ലഭിക്കുന്നത് 55 കലോറിയും. 

അതിനാല്‍ ഡയറ്റ് ചെയ്യുന്നവര്‍ മുട്ടയുടെ മഞ്ഞ അധികം കഴിക്കേണ്ട. ഹൈകൊളസ്ട്രോള്‍ അടങ്ങിയതുമാണ് മുട്ടയുടെ മഞ്ഞ. എന്നാലും വല്ലപ്പോഴും മഞ്ഞ കഴിക്കാം. കാരണം മഞ്ഞയില്‍ വിറ്റാമിന്‍ ബി2, ബി12, ഡി, ഫോളേറ്റ്, ഫോസ്ഫറസ്, സെലെനിയം, കാത്സ്യം, സിങ്ക് തുടങ്ങിയവയൊക്കെ അടങ്ങിയിട്ടുണ്ട്. 

 

അതുപോലെ ചീര, തക്കാളി, കാപ്സിക്കം, മഷ്‍റൂം എന്നിവയ്ക്കൊപ്പം മുട്ട കഴിക്കുന്നതാണ് ഭാരം കുറയ്ക്കാന്‍ ഏറേ സഹായകമാകുന്നത്. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ചീര വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും. മുട്ടയോടൊപ്പം ചീര കൂടി ചേർക്കുമ്പോള്‍ കൂടുതല്‍ പോഷകസമൃദ്ധമാകും. വണ്ണം കുറയ്ക്കാനും ഇത് ഏറേ സഹായിക്കും. 

Also Read:  വണ്ണം കൂടുന്നുണ്ടോ? ദിവസവും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...


 

click me!