ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന 3 പച്ചക്കറികൾ

By Web TeamFirst Published Nov 29, 2019, 3:56 PM IST
Highlights

രക്തസമ്മർദ്ദം സാധാരണനില വിട്ട് ഉയരുന്നതിനെയാണ് അമിതരക്തസമ്മർദ്ദം അഥവാ രക്താതിമർദ്ദം എന്നു പറയുന്നത്. രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന പച്ചക്കറികൾ ഏതൊക്കെയാണെന്ന് അറിയാം. 

ബിപി നിയന്ത്രിക്കാന്‍ പല വിധത്തിലുള്ള ഒറ്റമൂലികളും ഉണ്ട്. വീട്ടുവൈദ്യത്തിലൂടെ പല വിധത്തില്‍ നമുക്ക് രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കാം. രക്തസമ്മർദം കുറയ്ക്കാൻ ഭക്ഷണത്തിലെ മാറ്റം സഹായിക്കും. ഇതിനു സഹായിക്കുന്ന പഴങ്ങളും പച്ചക്കറികളുമുണ്ട്. രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന പച്ചക്കറികൾ ഏതൊക്കെയാണെന്ന് അറിയാം.

 ക്യാരറ്റ്....

 പോഷക കലവറയാണ് ക്യാരറ്റ്. രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ബീറ്റാ കരോട്ടിനും പൊട്ടാസ്യവും കാരറ്റിൽ ഉണ്ട്. പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യതയും കുറയ്ക്കാൻ ക്യാരറ്റിനു സാധിക്കും. 

ബീറ്റ് റൂട്ട് ജ്യൂസ്....

 ഹൈപ്പർ ടെൻഷൻ അഥവാ രക്താതിമര്‍ദം കുറയ്ക്കാൻ ദിവസവും ഒരു ഗ്ലാസ് ബീറ്റ് റൂട്ട് ജ്യൂസ് കുടിച്ചാൽ മതി. ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ബീറ്റ് റൂട്ടിൽ ധാരാളം ഡയറ്ററി നൈട്രേറ്റ് (NO3)  ഉണ്ടെന്നു കണ്ടു. മനുഷ്യശരീരം ഡയറ്ററി നൈട്രേറ്റ‌ിനെ ബയോളജിക്കലി ആക്ടീവ് നൈട്രേറ്റ് (NO2) ഉം നൈട്രിക് ഓക്സൈഡും (NO) ആയി മാറ്റുന്നു. ഇത് രക്തക്കുഴലുകളെ വിശ്രാന്തമാക്കുകയും രക്തപ്രവാഹം മെച്ചപ്പെടുത്തുകയും രക്തസമ്മർദം കുറയ്ക്കുകയും ചെയ്യും. 

സെലറി...

 ‌സെലറി കഴിക്കുന്നതിലൂടെ രക്തപ്രവാഹം വർധിപ്പിക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. സെലറിയിൽ ഉപ്പ് വളരെ കുറവും നാരുകൾ, മഗ്നീഷ്യം, പൊട്ടാസ്യം ഇവ കൂടുതലും ആണ്. ഇത് രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. 

click me!