ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published : Nov 04, 2025, 02:50 PM IST
Diabetes

Synopsis

പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയാനും ആരോഗ്യകരമായ ജീവിതശൈലി നയിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഭക്ഷണം കഴിച്ചതിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് സാധാരണമാണ്. എന്നാല്‍ അതൊരു അളവില്‍ കൂടുന്നത് പ്രമേഹ രോഗികള്‍ക്ക് നന്നല്ല. പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയാനും ആരോഗ്യകരമായ ജീവിതശൈലി നയിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. രാവിലെ ബ്ലഡ് ഷുഗര്‍ പരിശോധിക്കുക

എന്നും രാവിലെ ബ്ലഡ് ഷുഗര്‍ പരിശോധിക്കുക. അതിലൂടെ പ്രമേഹ സാധ്യതയെ തിരിച്ചറിയാം.

2. നെല്ലിക്കാ ജ്യൂസ്

രാവിലെ വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

3. പ്രോട്ടീന്‍

കാര്‍ബോയുടെ അളവ് കുറച്ച്, പ്രോട്ടീന്‍ ചേര്‍ക്കുക. കാര്‍ബോ അടങ്ങിയ ഭക്ഷണത്തിന്‍റെയൊപ്പം പ്രോട്ടീൻ അടങ്ങിയവ കഴിക്കുമ്പോള്‍ ഗ്ലൈസെമിക് സൂചിക കുറയ്ക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് മന്ദഗതിയിലാക്കും.

4. ഫൈബര്‍

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

5. ആരോഗ്യകരമായ കൊഴുപ്പുകൾ

ആരോഗ്യകരമായ കൊഴുപ്പുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നില്ല. ശരിയായ രീതിയിൽ കഴിക്കുമ്പോൾ, അവ രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്താൻ സഹായിക്കും.

6. ചെറിയ അളവില്‍ ഭക്ഷണം കഴിക്കുക

ചെറിയ അളവില്‍, ഇടവേളകളെടുത്ത് ഭക്ഷണം കഴിക്കുക.

7. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുക

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുന്നതാണ് ബ്ലഡ് ഷുഗര്‍ കൂടാതിരിക്കാന്‍ നല്ലത്. പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലും പഞ്ചസാര കാണാം, അതിനാല്‍ അവയും ഒഴിവാക്കുക.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 

PREV
Read more Articles on
click me!

Recommended Stories

നിങ്ങൾ രസം പ്രിയരാണോ? എ​ങ്കിൽ എളുപ്പം തയ്യാറാക്കാം 10 വ്യത്യസ്ത രസങ്ങൾ
ഈ 5 ഭക്ഷണങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുന്നു; സൂക്ഷിക്കണേ