ഫ്രിഡ്ജിലെ രൂക്ഷ ഗന്ധം അകറ്റാൻ ഒരു കിടിലന്‍ വഴി; വൈറലായി വീഡിയോ

By Web TeamFirst Published Oct 27, 2021, 4:35 PM IST
Highlights

ഫ്രിഡ്ജിനുള്ളില്‍ കൈയില്‍ കിട്ടുന്നതെല്ലാം നിറയ്ക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. ഇതുമൂലം പല വീടുകളിലും ഫ്രിഡ്ജ് തുറക്കുമ്പോൾ തന്നെ രൂക്ഷ ഗന്ധം വരാറുണ്ട്. 

ഭക്ഷണസാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള ഏറ്റവും പ്രചാരമുള്ളതും കാര്യക്ഷമവുമായ മാർഗമാണ് ഫ്രിഡ്ജ് (refrigerator or fridge). ഫ്രിഡ്ജിനുള്ളിലെ താപനില താഴ്ന്നുനിൽക്ക‍ുന്നതു ഭക്ഷണസാധനങ്ങളിൽ (food) ബാക്ടീരിയയും (bacteria) മറ്റ് സൂക്ഷ്മാണുക്കളും പെരുകുന്നതു തടയുന്നു.

എന്നാല്‍ ഫ്രിഡ്ജിനുള്ളില്‍ കൈയില്‍ കിട്ടുന്നതെല്ലാം നിറയ്ക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. ഇതുമൂലം പല വീടുകളിലും ഫ്രിഡ്ജ് തുറക്കുമ്പോൾ തന്നെ രൂക്ഷ ഗന്ധം വരാറുണ്ട്. ഫ്രിഡ്ജ് എങ്ങനെയാണ് വൃത്തിയാക്കുന്നത് എന്നു പോലും പലര്‍ക്കും അറിയില്ല. 

വീട്ടിൽ‌ തന്നെ ചെയ്യാവുന്നൊരു എളുപ്പവഴി കൊണ്ട് ഫ്രി‍ഡ്ജിലെ ദുർ​ഗന്ധം അകറ്റാനാവും എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ വൈറലാകുന്ന വീഡിയോ സൂചിപ്പിക്കുന്നത്. വീട്ടിൽ തന്നെ തയ്യാറാക്കാവുന്നൊരു സ്പ്രേ ഉപയോ​ഗിച്ച് ഫ്രിഡ്ജ് വൃത്തിയാക്കുന്ന വഴിയാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. 

ചാന്റൽ മില എന്ന യുവതിയാണ് ഹോം മെയ്ഡ് സ്പ്രേ ഉപയോ​ഗിച്ച് ഫ്രിഡ്ജ് വൃത്തിയാക്കുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. മൂന്ന് സാധനങ്ങളാണ് ഈ സ്പ്രേ തയ്യാറാക്കുന്നതിന് ആവശ്യമുള്ളത്. ഇളം ചൂട് വെള്ളം, വിനാ​ഗിരി, വനിലാ എക്സ്ട്രാക്റ്റ് എന്നിവ ഉപയോഗിച്ചാണ് ഈ സ്പ്രേ ഉപയോഗിക്കുന്നത്. 

ആദ്യം ഒരു കപ്പ് ഇളം ചൂടുവെള്ളത്തിലേയ്ക്ക് കാൽ കപ്പ് വിനാ​ഗിരിയും രണ്ട് ടീസ്പൂൺ വനില സത്തും ചേർക്കുക. ശേഷം ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലേയ്ക്ക് ഒഴിക്കുക. ഇനി ഫ്രിഡ്ജിലെ ഷെൽഫുകളിലും വൃത്തിയാക്കേണ്ട ഭാ​ഗങ്ങളിലും സ്പ്രേ ചെയ്യാം. ശേഷം മൈക്രോഫൈബർ തുണി ഉപയോ​ഗിച്ച് തുടയ്ക്കാം. വിനാ​ഗിരിയും വനില സത്തും ദുർ​ഗന്ധം അകറ്റി ഫ്രിഡ്ജിൽ ഊഷ്മളമായ ​ഗന്ധം നിലനിർത്തുമെന്നും മില പറയുന്നു. 

 

Also Read: അടുക്കള വൃത്തിയായി സൂക്ഷിക്കാൻ ഇതാ ചില ടിപ്സ്

click me!