'എന്ത് കൊടുത്താലും കഴിക്കുന്ന കുഞ്ഞ്!'; 'ക്യൂട്ട്' വീഡിയോ വൈറലാകുന്നു

By Web TeamFirst Published Nov 29, 2022, 10:52 PM IST
Highlights

മിക്ക കുട്ടികളും ഭക്ഷണത്തോട് ശത്രുത കാണിക്കുന്നത് കാണാം. ഇവരെ ഒന്ന് വല്ലതും കഴിപ്പിച്ചെടുക്കാൻ മാതാപിതാക്കളോ മറ്റ് മുതിര്‍ന്നവരോ ഏറെ പ്രയാസപ്പെടാറുണ്ട്. ഇനി അഥവാ കുഞ്ഞുങ്ങള്‍ പരാതികളില്ലാതെ ഭക്ഷണം കഴിക്കുകയാണെങ്കില്‍ തന്നെയും, ചില ഭക്ഷണങ്ങളോട് മാത്രമേ അധികകുട്ടികള്‍ക്കും പ്രതിപത്തിയുണ്ടാകൂ. 

ചെറിയ കുഞ്ഞുങ്ങളുള്ള വീട്ടില്‍ എപ്പോഴും മുതിര്‍ന്നവര്‍ ഏറെ കഷ്ടപ്പെടുന്നത് ഇവരുടെ ഭക്ഷണകാര്യങ്ങളുമായി ബന്ധപ്പെട്ടാണ്. ആദ്യം മുലപ്പാല്‍ മാത്രമായിരിക്കുമല്ലോ കുഞ്ഞുങ്ങളുടെ ഭക്ഷണം. എന്നാലിതിന്‍റെ ഘട്ടം കഴിയുമ്പോള്‍ പതിയെ മറ്റ് ഭക്ഷണങ്ങള്‍ കൊടുത്ത് കുഞ്ഞിനെ ശീലിപ്പിക്കേണ്ടതുണ്ട്. 

പക്ഷേ, മിക്ക കുട്ടികളും ഭക്ഷണത്തോട് ശത്രുത കാണിക്കുന്നത് കാണാം. ഇവരെ ഒന്ന് വല്ലതും കഴിപ്പിച്ചെടുക്കാൻ മാതാപിതാക്കളോ മറ്റ് മുതിര്‍ന്നവരോ ഏറെ പ്രയാസപ്പെടാറുണ്ട്. ഇനി അഥവാ കുഞ്ഞുങ്ങള്‍ പരാതികളില്ലാതെ ഭക്ഷണം കഴിക്കുകയാണെങ്കില്‍ തന്നെയും, ചില ഭക്ഷണങ്ങളോട് മാത്രമേ അധികകുട്ടികള്‍ക്കും പ്രതിപത്തിയുണ്ടാകൂ. 

ഇങ്ങനെ സാധാരണ കുഞ്ഞുങ്ങളുടെ ശീലങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി 'ഫൂഡീ' അഥവാ ഭക്ഷണപ്രേമിയായ മുതിര്‍ന്ന ഒരാളെ പോലെ എല്ലാ ഭക്ഷണവും ആസ്വദിച്ച് കഴിക്കുന്ന കുഞ്ഞുങ്ങളുണ്ടാകുമോ? ഇതിനുള്ള ഉത്തരമാണ് ഈ വീഡിയോ.

പച്ചക്കറിയും, ജ്യൂസുകളും, സീ ഫുഡും അടക്കം എല്ലാ ഭക്ഷണവും ആസ്വദിച്ച് കഴിക്കുന്ന കുഞ്ഞ് പെണ്‍കുട്ടിയെ ആണ് വീഡിയോയില്‍ കാണുന്നത്. ബ്രൂണ എന്നാണ് ഈ മിടുക്കിയുടെ പേര്. ചെറുപ്പം മുതല്‍ തന്നെ എല്ലാ തരം ഭക്ഷണങ്ങളും ബ്രൂണ ആസ്വദിച്ച് കഴിക്കുന്നത് വീഡിയോയില്‍ സൂക്ഷിച്ച ഇവളുടെ അമ്മ നതാലി തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

പച്ചക്കറികളോ ഗ്രീൻ ജ്യൂസോ എല്ലാം സാധാരണഗതിയില്‍ കുട്ടികള്‍ തീരെ താല്‍പര്യം പ്രകടിപ്പിക്കാത്ത വിഭവങ്ങളാണ്. എന്നാലിതെല്ലാം കുഞ്ഞുബ്രൂണ സന്തോഷത്തോടെ കഴിക്കുന്നത് കാണാൻ തന്നെ സന്തോഷമാണെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. 

കുഞ്ഞുങ്ങള്‍ വലുതാകുമ്പോള്‍ അവരുടെ ഭക്ഷണശീലം മാറിവരുമെന്നും അല്‍പം കൂടി തെരഞ്ഞെടുത്ത് കഴിക്കാൻ തുടങ്ങിയേക്കാമെന്നും നതാലി തന്നെ പറയുന്നുണ്ട്. എന്നാല്‍ ബ്രൂണ അങ്ങനെ ആകാതിരിക്കട്ടെ എന്നാണ് തന്‍റെ ആഗ്രഹമെന്നും തങ്ങളുടെ കുടുംബത്തിന് യാത്രയും ഭക്ഷണവുമാണ് എപ്പോഴും പ്രധാന വിനോദം, അതിനാല്‍ ബ്രൂണയും ആ രീതിയോട് സന്തോഷത്തോടെ പൊരുത്തപ്പെട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇവര്‍ പറയുന്നു. 

കാണാൻ ഏറെ 'ക്യൂട്ട്നെസ്' തോന്നിക്കുന്ന വീഡിയോ ആണിതെന്നും ഒരുപക്ഷേ കുഞ്ഞുങ്ങള്‍ക്ക് തന്നെ ഇത് കാണുമ്പോള്‍ ഭക്ഷണത്തോട് അല്‍പം ഇഷ്ടമൊക്കെ തോന്നിയേക്കാമെന്നും വീഡിയോ കണ്ടവര്‍ പറയുന്നു. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. 

വീഡിയോ കാണാം...

 

Also Read:- 'വര്‍ക്ക് ഫ്രം ഹോം ഇങ്ങനെ ആയാലെന്താ!'; യുവാവിന്‍റെ വീഡിയോ

click me!