മാസ്ക്കറ്റ് ഹോട്ടലിലെ സായാഹ്ന റെസ്റ്റോറന്‍റില്‍ രാമശ്ശേരി ഇഡ്ഡലി മേള

By Web TeamFirst Published Sep 30, 2022, 7:06 PM IST
Highlights

ഒക്ടോബര്‍ 1 മുതല്‍ 5 വരെ സായാഹ്ന ഗാര്‍ഡന്‍ റെസ്റ്റോറന്റിലാണ്‌ മേള നടത്തുന്നത്‌. ഉച്ചയ്ക്ക്‌ 12 മണി മുതല്‍ രാത്രി 9 മണിവരെയാണ്‌ മേളയുടെ സമയം. 

തിരുവനന്തപുരം: മാസ്ക്കറ്റ്‌ ഹോട്ടലില്‍ ഇഡ്ഡലി ഫെസ്റ്റ്‌ ഒരുക്കി കെ.ടി.ഡി.സി. മലയാളികളുടെ ഇഷ്ട ഭക്ഷണമായ ഇഡ്ഡലിയുടെ വ്യത്യസ്തമായ രുചിഭേദങ്ങള്‍ മതിയാവോളം ആസ്വദി ക്കുവാന്‍ തിരുവനന്തപുരത്തുകാര്‍ക്ക് അവസരമൊരുക്കുന്നു. മേളയുടെ ഉത്ഘാടനം ഒക്ടോ ബര്‍ 1 -ഠം തീയതി വൈകുന്നേരം 4 മണിയ്ക്ക്‌ ബഹുമാനപ്പെട്ട കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ. ശശി ഓണ്‍ലൈനായി നിര്‍വ്വഹിക്കുന്നതാണ്‌. 

ഒക്ടോബര്‍ 1 മുതല്‍ 5 വരെ സായാഹ്ന ഗാര്‍ഡന്‍ റെസ്റ്റോറന്റിലാണ്‌ മേള നടത്തുന്നത്‌. ഉച്ചയ്ക്ക്‌ 12 മണി മുതല്‍ രാത്രി 9 മണിവരെയാണ്‌ മേളയുടെ സമയം. പാലക്കാട്‌ രാമശ്ശേരി ഇഡ്ഡലി, ചോക്കളേറ്റ്‌ ഫ്യൂഷന്‍ ഇഡ്ഡലി, ഫില്‍റ്റര്‍ കോഫി, ചക്കര പൊങ്കല്‍, മസാലവട തുടങ്ങിയവയും ഈ മേളയില്‍ ലഭ്യമാണ്‌. തിരുവനന്തപുരത്തെ ഏറ്റവും പ്രശാന്ത സുന്ദരമായ ഓപ്പണ്‍ ഗാര്‍ഡന്‍ റെസ്റ്റോറന്റാണ്‌ മാസ്ക്കറ്റ്‌ ഹോട്ടലിലെ സായാഹ്ന റെസ്റ്റോറന്റ്‌. പാലക്കാട്‌ ജില്ലയിലെ രാമശ്ശേരി ഗ്രാമത്തില്‍ പരമ്പരാഗത രീതിയില്‍ തയ്യാറാക്കുന്ന ഇഡ്ഡലിയാണ്‌ രാമശ്ശേരി ഇഡ്ഡലി. മണ്‍പാത്രങ്ങളില്‍ തയ്യാറാക്കുന്ന രാമശ്ശേരി ഇഡ്ഡലി മൃദുലവും പോഷക സമൃദ്ധവുമാണ്‌.

ഇലയില്‍ തയ്യാറാക്കുന്നതിനാല്‍ ഇലയുടെയും മറ്റ്‌ ചേരുവകളുടെയും മണം ചേര്‍ന്ന്‌ ഹൃദ്യമായ സുഗന്ധമുള്ള ഇവ പോഷക സമ്പുഷ്ടമാണ്‌. തനത്‌ പ്രദേശങ്ങളില്‍ നിന്നെത്തുന്ന പാചക വിദഗ്ദ്ധരാലാണ്‌ രാമശ്ശേരി ഇഡ്ഡലി തയ്യാറാക്കപ്പെടുന്നത്‌. ഇഡ്ഡലി ഫെസ്റ്റിവലില്‍ പാര്‍സല്‍ വാങ്ങാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്‌. ഇതു കൂടാതെ സ്വിഗ്ഗി, സൊമാറ്റോ വഴിയും ഇഡ്ഡലി ലഭിക്കുന്നതാണ്‌.

മുന്‍കൂര്‍ ബുക്കിങ്ങിനും മറ്റ്‌ അന്വേഷണങ്ങള്‍ക്കും,
മാസ്ക്കറ്റ്‌ ഹോട്ടല്‍, തിരുവനന്തപുരം.
ഫോണ്‍ : 0471 - 2318990 / 9400008562.

click me!