Food Video: ഇതാണ് പാനിപൂരി ഷെയ്ക്ക്; പാല് ചേര്‍ക്കാന്‍ തോന്നാത്തിന് നന്ദിയെന്ന് കമന്‍റ് !

Published : Sep 30, 2022, 02:33 PM ISTUpdated : Sep 30, 2022, 02:34 PM IST
Food Video: ഇതാണ് പാനിപൂരി ഷെയ്ക്ക്; പാല് ചേര്‍ക്കാന്‍ തോന്നാത്തിന് നന്ദിയെന്ന് കമന്‍റ് !

Synopsis

ഇത്തവണയും പാനിപൂരിയില്‍  പരീക്ഷണം നടത്തിയ ഒരു വീഡിയോ ആണ്  സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാനിപൂരി ഉപയോഗിച്ച് തയ്യാറാക്കിയ ഷെയ്ക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

വഴിയോര കച്ചവടത്തില്‍ നടക്കുന്ന പല തരത്തിലുള്ള പരീക്ഷണ വിഭവങ്ങളും കണ്ട് ഞെട്ടി നില്‍ക്കുകയാണ് സൈബര്‍ ലോകം. പ്രത്യേകിച്ച്, ഒരു ചേര്‍ച്ചയുമില്ലാത്ത രുചികളുടെ വിചിത്രമായ പല  'കോമ്പിനേഷനു'കളും വലിയ വിമര്‍ശനങ്ങള്‍ വാരികൂട്ടാറുണ്ട്. ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങളില്‍ ഏറെ ആരാധകരെ നേടിയ വിഭവമായ ഗോല്‍ഗപ്പ അഥവാ പാനിപൂരിയില്‍ തന്നെ വിചിത്രമായ പല പരീക്ഷണങ്ങളും നടന്നിട്ടുണ്ട്.  ചെറിയ പൂരിക്കുള്ളില്‍ ഉരുളക്കിളങ്ങ് കൂട്ടും മറ്റും നിറച്ച് എരിവും മധുരവുമുള്ള പാനീയം കൂടി ചേര്‍ത്താണ് ഇത് സാധാരണയായി വിളമ്പുന്നത്. 

എന്നാല്‍ മിറിന്‍ഡ ഉപയോഗിച്ച് ഗോല്‍ഗപ്പ തയ്യാറാക്കിയതും ചില്ലി മസാലയില്‍ കുളിച്ച പാനിപൂരിയെയുമൊക്കെ നാം കണ്ടതാണ്.  ഇത്തവണയും പാനിപൂരിയില്‍  പരീക്ഷണം നടത്തിയ ഒരു വീഡിയോ ആണ്  സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാനിപൂരി ഉപയോഗിച്ച് തയ്യാറാക്കിയ ഷെയ്ക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

പാനിപൂരി തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന ചേരുവകളെല്ലാം ചേര്‍ത്ത് മിക്‌സിയിലിട്ട് അടിച്ചെടുത്ത് ആണ് ഷെയ്ക്ക് തയ്യാറാക്കുന്നത്.  മിക്‌സിയിലിട്ട് അടിച്ചെടുത്ത ഷെയ്ക്ക് ഗ്ലാസിലേയ്ക്ക് പകര്‍ത്തിയശേഷം മുകളില്‍ പാനിപൂരിയുടെ പൂരി മുകളില്‍വച്ച് അലങ്കരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

പഞ്ചാബ് ബ്ലെസ്റ്റ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ലക്ഷത്തില്‍ പരം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. പാനിപൂരി പ്രേമികള്‍ നന്നായി വിമര്‍ശനവും രേഖപ്പെടുത്തി. പാല് ചേര്‍ക്കാന്‍ തോന്നാത്തിന് ദൈവത്തിന് നന്ദിയെന്നായിരുന്നു ഒരാളുടെ കമന്‍റ്. 

വീഡിയോ കാണാം. . .

 

Also Read: ചോക്ലേറ്റ് പക്കാവടയുമായി യുവതി; 'ഇത് എന്താണ് ചേച്ചി'യെന്ന് സോഷ്യല്‍ മീഡിയ

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍