ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും ഈ പഴം...

Published : Jun 22, 2023, 09:25 AM IST
 ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും ഈ പഴം...

Synopsis

വിളങ്കായ് അഥവാ വിളാവ് എന്നറിയപ്പെടുന്ന പഴം നമ്മുടെ നാട്ടില്‍ അത്ര ചിരപരിചിതമല്ല. ബ്ലാങ്ക മരം, വിളാത്തി, വിളാമ്പഴം, സ്‌റ്റോണ്‍ ആപ്പിള്‍, എലഫെന്റ് ആപ്പിള്‍, മങ്കി ആപ്പിള്‍ എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന പഴമാണിത്. പഴത്തിന്റെ ഉള്ളില്‍ ബ്രൗണ്‍ നിറത്തിലുള്ള ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ള പള്‍പ്പാണുള്ളത്.

ദഹനപ്രശ്‌നങ്ങള്‍ അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുവരുന്ന അവസ്ഥ, മലബന്ധം  തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകുന്നതാണ്.  തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം ദഹനപ്രശ്‌നങ്ങള്‍  ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. ഇത്തരത്തിലുള്ള ദഹനപ്രശ്‌നങ്ങള്‍ അകറ്റാനും മലബന്ധത്തെ തടയാനും സഹായിക്കുന്ന ഒരു പഴമാണ് വുഡ് ആപ്പിള്‍. 

വിളങ്കായ് അഥവാ വിളാവ് എന്നറിയപ്പെടുന്ന പഴം നമ്മുടെ നാട്ടില്‍ അത്ര ചിരപരിചിതമല്ല. ബ്ലാങ്ക മരം, വിളാത്തി, വിളാമ്പഴം, സ്‌റ്റോണ്‍ ആപ്പിള്‍, എലഫെന്റ് ആപ്പിള്‍, മങ്കി ആപ്പിള്‍ എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന പഴമാണിത്. പഴത്തിന്റെ ഉള്ളില്‍ ബ്രൗണ്‍ നിറത്തിലുള്ള ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ള പള്‍പ്പാണുള്ളത്. ഉരുണ്ട ആകൃതിയിലും ഓവല്‍ ആകൃതിയിലും വുഡ് ആപ്പിള്‍ കാണപ്പെടുന്നു. ചാരനിറം കലര്‍ന്ന വെളുപ്പാണ് പഴത്തിന്റെ നിറം. പുളിപ്പാണ് ഇതിന്‍റെ രുചി. 

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായും മലബന്ധത്തെ തടയാനും വുഡ് ആപ്പിള്‍ സഹായിക്കുമെന്നാണ് ബ്ലോഗറായ സോഹാനി ഇന്‍സ്റ്റഗ്രാമിലൂടെ പറയുന്നത്. വയറിളക്കത്തെ തടയാനും വയറിലെ അള്‍സറിനെ പ്രതിരോധിക്കാനും ശരീരത്തിലെ വിഷാംശങ്ങളെ ഒഴിവാക്കാനും കരളിന്‍റെയും വൃക്കയുടെയും ആരോഗ്യത്തെ സംരക്ഷിക്കാനും വുഡ് ആപ്പിള്‍ സഹായിക്കുമെന്നും പോസ്റ്റില്‍ പറയുന്നു. കൂടാതെ ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും രക്തസമര്‍ദ്ദം അകറ്റാനും ഇവ സഹായിക്കുന്നു. ഇതിന്റെ ഇലകള്‍ സന്ധികളിലുണ്ടാകുന്ന വേദന അകറ്റാനും ഉപയോഗിക്കുന്നുണ്ട്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: മലബന്ധം തടയാന്‍ കഴിക്കാം അടുക്കളയിലുള്ള ഈ പത്ത് ഭക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...
ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍