വെള്ളം കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായകമാകുമോ?

By Web TeamFirst Published May 20, 2019, 5:42 PM IST
Highlights

അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണോ? പട്ടിണി കിടന്ന് അമിതവണ്ണം കുറയ്ക്കാനൊന്നും പറ്റില്ല. അമിതവണ്ണം മൂലം  ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരാണോ? എങ്കില്‍ ധാരാളം വെള്ളം കുടിക്കാനാണ് ജപ്പാനിലുളളവരുടെ ഉപദ്ദേശം. 

അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണോ? പട്ടിണി കിടന്ന് അമിതവണ്ണം കുറയ്ക്കാനൊന്നും പറ്റില്ല. അമിതവണ്ണം മൂലം  ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരാണോ? എങ്കില്‍ ധാരാളം വെള്ളം കുടിക്കാനാണ് ജപ്പാനിലുളളവരുടെ ഉപദ്ദേശം. അവിടെയുളളവര്‍ അമിത വണ്ണം കുറയ്ക്കാന്‍ ജാപ്പനീസ് വാട്ടര്‍ തറാപ്പി പരിക്ഷിക്കാറുണ്ടത്രേ! ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 

എന്താണ് ജാപ്പനീസ് വാട്ടര്‍ തറാപ്പി? 

വെളളം കുടിച്ചുകൊണ്ട് ശരീരഭാരം കുറക്കുന്നതാണ് ജാപ്പനീസ് വാട്ടര്‍ തറാപ്പി. വെള്ളം കുടിക്കുന്നതിന് ചില സമയ പരിധികള്‍ ഉണ്ടെന്ന് മാത്രം.  

1. രാവിലെ എഴുന്നേറ്റാല്‍  ഉടന്‍ ഒരു ഗ്ലാസ് പച്ചവെള്ളം കുടിക്കണം. നാല് മുതല്‍ അഞ്ച് ഗ്ലാസ്സ് വരെ കുടിക്കുന്നതും നല്ലതാണ്. 

2. രാവിലെ പല്ല് തേക്കുന്നത് വരെയും വെള്ളം അല്ലാതെ മറ്റൊന്നും ഭക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. 

3. ഉച്ച ഭക്ഷണം കഴിച്ചതിന് ശേഷം രണ്ട് മണിക്കൂറിന് ശേഷം മാത്രം വെള്ളം കുടിക്കുക. 

4. ദിവസവും എട്ട് മുതല്‍ പത്ത് ഗ്ലാസ്സ് വരെ വെള്ളം കുടിക്കണം. 

ശരീരത്തിന്‍റെ നിത്യേനയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അടിസ്ഥാനപരമായി ആവശ്യം വരുന്ന ഒന്നാണ് വെള്ളം. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പോലും ഉപദേശിക്കുന്നത്. എന്നാല്‍ ശരീരഭാരം കുറയ്ക്കാനും വെള്ളം സഹായിക്കും. ഇതില്‍ തന്നെ ചൂടുവെള്ളം കുടിക്കാനും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ചൂട് വെള്ളത്തില്‍ നാരങ്ങയും തേനും ചേര്‍ത്ത് കുടിക്കുന്നത് ശരീരഭാരം കുറയുമെന്നും വിദഗ്ധര്‍ പറയുന്നു. 

ശരീരത്തിലടിഞ്ഞിരിക്കുന്ന കൊഴുപ്പ് എളുപ്പത്തില്‍ വിഘടിപ്പിക്കാന്‍ ഇത് സഹായകമാകുന്നു. അതുപോലെ തന്നെ ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനം വേഗത്തിലാക്കാനും ചൂടുവെള്ളം കുടിക്കുന്നതിലൂടെ സാധ്യമാകും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്ന പ്രാഥമികമായ ലക്ഷ്യത്തിനും ചൂടുവെള്ളം കുടിക്കുന്നതിലൂടെ കോട്ടം തട്ടുന്നില്ല. ചൂടുണ്ടെന്നോര്‍ത്ത് ശരീരത്തെ നനവോടെ നിര്‍ത്താനുള്ള കഴിവ് അതിന് ഇല്ലാതാകുന്നില്ല. 

കൊഴുപ്പിനെ എളുപ്പത്തില്‍ വിഘടിപ്പിക്കുന്നു, ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നു, മലബന്ധം തടയുന്നു, ശരീരം ശുദ്ധിയാക്കുന്നു- എന്നിങ്ങനെയുള്ള ചൂടുവെള്ളത്തിന്റെ ധര്‍മ്മങ്ങളെല്ലാം പരോക്ഷമായി വണ്ണം കുറയ്ക്കാന്‍ സഹായിച്ചേക്കാവുന്ന ഘടകങ്ങളാണ്. എന്നാല്‍ അത് വച്ചുമാത്രം ചൂടുവെള്ളം വണ്ണം കുറയ്ക്കാന്‍ ഉപകരിക്കുമെന്ന് പറയാനാകില്ല. ഭക്ഷണത്തിലുള്ള നിയന്ത്രണവും, വ്യായാമവും, ജീവിതരീതികളിലെ ചിട്ടയും ഒക്കെത്തന്നെയാണ് വണ്ണം കുറയ്ക്കാന്‍ സഹായകമാകുന്ന കാര്യങ്ങള്‍. 

 

click me!