Viral Tweet : 'സ്യൂഡോണിമസ് ബിറ്റ്‌കോയിന്‍ ഒണിയന്‍ പാറ്റി സമൂസ'; ഇത് എന്തൊരു മെനുവെന്ന് സോഷ്യല്‍ മീഡിയ!

Published : Dec 17, 2021, 11:05 AM IST
Viral Tweet : 'സ്യൂഡോണിമസ് ബിറ്റ്‌കോയിന്‍ ഒണിയന്‍ പാറ്റി സമൂസ'; ഇത് എന്തൊരു മെനുവെന്ന് സോഷ്യല്‍ മീഡിയ!

Synopsis

ബാംഗ്ലൂരുവിലെ ഒരു റെസ്റ്റോറന്‍റില്‍ വില്‍ക്കുന്ന വിഭവങ്ങളുടെ പേരുകളാണ് ട്വിറ്ററില്‍ വൈറലായത്. ആവി എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ വ്യത്യസ്തമായ മെനു ട്വിറ്ററിലൂടെ പങ്കുവച്ചത്. 

വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ (Food) കൊണ്ട് സമ്പന്നമാണ് നമ്മുടെ രാജ്യം. വിഭവങ്ങളുടെ പേരിലും (names) കാണാം ഈ വൈവിധ്യം. ചില വിഭവങ്ങള്‍ക്ക് ഓരോ നാട്ടിലും ഓരോ പേരുകളാണ്. ഇപ്പോഴിതാ അത്തരത്തില്‍ വ്യത്യസ്തമായ പേരുകളുള്ള ഒരു മെനുവാണ് (menu) സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. 

ബാംഗ്ലൂരുവിലെ ഒരു റെസ്റ്റോറന്‍റില്‍ വില്‍ക്കുന്ന വിഭവങ്ങളുടെ പേരുകളാണ് ട്വിറ്ററില്‍ വൈറലായത്. ആവി എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ വ്യത്യസ്തമായ മെനു ട്വിറ്ററിലൂടെ പങ്കുവച്ചത്. ക്രിപ്‌റ്റോ ചായ്  ബൈ വൂഷ് എന്നാണ് ഈ റെസ്റ്റോറന്‍റിന്‍റെ പേര്.

ഈ റെസ്റ്റോറന്‍റിലെ മെനുവിന്‍റെ ചിത്രമാണ് ആവി ട്വീറ്റ് ചെയ്തത്. 'സ്യൂഡോണിമസ് ബിറ്റ്‌കോയിന്‍ ഒണിയന്‍ പാറ്റി സമൂസ', 'ബ്ലോക്ക് ചെയ്ന്‍ ലെഡ്ജര്‍ പഞ്ചാബി സമൂസ', 'ഹാര്‍ഡ് ഫോര്‍ക്ക് പനീര്‍ ടിക്ക സമൂസ' എന്നിങ്ങനെയാണ് മെനുവിലുള്ള വിഭവങ്ങളുടെ പേരുകള്‍.

 

 

പലതും വായിക്കാന്‍ തന്നെ ബുദ്ധിമുട്ടുള്ള പേരുകളായിരുന്നു. 19,000-ല്‍ പരം ലൈക്കുകളും നൂറുകണക്കിന് റീട്വീറ്റുകളുമാണ് ആവിയുടെ പോസ്റ്റിന് ലഭിച്ചത്. ഇത് എന്തൊരു മെനുവാണെന്നും ഇത്തരമൊരു മെനു അപൂര്‍വമാണെന്നും പലരും അഭിപ്രായപ്പെട്ടു. 

Also Read: ഒരു കിലോ ചായപ്പൊടിക്ക് ഒരു ലക്ഷം രൂപ !

PREV
click me!

Recommended Stories

ദിവസവും ഒരു പിടി പിസ്ത കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
വൻകുടൽ ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്ന 5 ഭക്ഷണങ്ങൾ