ഗുവാഹത്തിയില്‍ പ്രവര്‍ത്തിക്കുന്ന തേയില ലേല കേന്ദ്രത്തില്‍നിന്ന് സൗരവ് ടീ ട്രേഡേഴ്‌സാണ് ഈ തേയില ലേലത്തില്‍ വാങ്ങിയത്.

രാവിലെ ഒരു ഗ്ലാസ് ചായ (Tea) കുടിക്കാതിരിക്കുന്നത് പലര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. ചായ കുടിച്ചില്ലെങ്കില്‍ രാവിലെ ഉന്മേഷം ഇല്ലാത്തത് പോലെയാണ് പലര്‍ക്കും. ചായ തന്നെ പല രുചികളിലാണ് നാം തയ്യാറാക്കുന്നത്. അത്രയും വ്യത്യസ്തമായ ചായപ്പൊടികളും (Tea powders) ഇന്ത്യയില്‍ ലഭിക്കും.

ഇപ്പോഴിതാ അസമില്‍ വിറ്റുപോയ ഒരു തേയില ഇനത്തെക്കുറിച്ചുള്ള വാര്‍ത്തയാണ് ട്വിറ്ററില്‍ ചര്‍ച്ചയാകുന്നത്. 'മനോഹരി ഗോള്‍ഡ് ടീ' എന്ന ഈ ചായപ്പൊടി കിലോയ്ക്ക് ഒരു ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്. ഗുവാഹത്തിയില്‍ പ്രവര്‍ത്തിക്കുന്ന തേയില ലേല കേന്ദ്രത്തില്‍നിന്ന് സൗരവ് ടീ ട്രേഡേഴ്‌സാണ് ഈ തേയില ലേലത്തില്‍ വാങ്ങിയത്.

ലേലത്തില്‍ ഇത്രയും വിലയ്ക്ക് ചായ വിറ്റ് പോകുന്നത് ഇത് ആദ്യമായാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗുണമേന്മയ്ക്ക് മാത്രമാണ് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നത് എന്നാണ് മനോഹരി ടീ എസ്‌റ്റേറ്റ് ഉടമ രഞ്ജന്‍ ലോഹിയ പറയുന്നത്. ഈ തേയില നുള്ളുന്നതിനും തയ്യാറാക്കുന്നതിനും പ്രത്യേകമായ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. എഎന്‍ഐ ആണ് വാര്‍ത്ത ട്വിറ്ററിലൂടെ പങ്കുവച്ചത്. എന്തായാലും ഇത്രയും വില കൊടുത്തത് ഇത് വാങ്ങണോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ചോദിക്കുന്നത്. 

Scroll to load tweet…

Also Read : വണ്ണം കുറയ്ക്കാൻ കട്ടൻ കാപ്പി സഹായിക്കുമോ?