ഈ നാല് ഭക്ഷണങ്ങള്‍ കഴിക്കാന്‍ കൊതി തോന്നാറുണ്ടോ? പിന്നിലെ കാരണം ഇതാകാം

Published : May 06, 2024, 04:22 PM ISTUpdated : May 06, 2024, 04:25 PM IST
 ഈ നാല് ഭക്ഷണങ്ങള്‍ കഴിക്കാന്‍ കൊതി തോന്നാറുണ്ടോ? പിന്നിലെ കാരണം ഇതാകാം

Synopsis

ചിലര്‍ക്ക് മധുരത്തോടായിരിക്കാം കൊതിയെങ്കില്‍ മറ്റ്  ചിലര്‍ക്ക് ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളോടാം ആസക്തി. ഇത്തരം ആസക്തികള്‍ക്ക് പിന്നില്‍ ചില പോഷകങ്ങളുടെ കുറവാകാം കാരണം. 

ചിലര്‍ക്ക് ചില ഭക്ഷണങ്ങളോട് നല്ല കൊതി തോന്നാം. ചിലര്‍ക്ക് മധുരത്തോടായിരിക്കാം കൊതിയെങ്കില്‍ മറ്റ്  ചിലര്‍ക്ക് ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളോടാം താല്‍പര്യം. ഇത്തരം കൊതിക്ക് പിന്നില്‍ ചില പോഷകങ്ങളുടെ കുറവാകാം കാരണം. അത്തരം ചില കൊതികളെയും അവയുടെ കാരണങ്ങളെയും അറിയാം. 

1. ചോക്ലേറ്റിനോടുള്ള കൊതി 

ചോക്ലേറ്റ് കഴിക്കാന്‍ കൊതി തോന്നാറുണ്ടോ? ഇത് മഗ്നീഷ്യത്തിന്‍റെ കുറവാകാം സൂചിപ്പിക്കുന്നത്. എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്. ചീര, മത്തങ്ങക്കുരു, നേന്ത്രപ്പഴം, ചുവന്ന അരി, തൈര്, എള്ള്, നട്സ്, ഫ്ലക്സ് സീഡ്, പയര്‍വര്‍ഗങ്ങള്‍, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവ കഴിക്കുന്നത് ശരീരത്തിന് മഗ്നീഷ്യം ലഭിക്കാന്‍ സഹായിക്കും. 

2. ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളോടുള്ള കൊതി

ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളോടുള്ള കൊതിക്ക് പിന്നില്‍ സോഡിയത്തിന്‍റെ കുറവാകാം. അതുപോലെ നിർജ്ജലീകരണം, ഉറക്കക്കുറവ്, പിഎംഎസ്,  മൈഗ്രെയ്ൻ, ചില മരുന്നുകളുടെ ഉപയോഗം എന്നിവ മൂലം ഉപ്പ് കഴിക്കാന്‍ കൊതി തോന്നാം. അഡിസൺസ് രോഗം അല്ലെങ്കിൽ അഡ്രീനൽ അപര്യാപ്തത എന്നിവയും ഉപ്പ് ആസക്തിക്ക് കാരണമാകും. നിങ്ങളുടെ ശരീരം ആവശ്യത്തിന് ചില ഹോർമോണുകൾ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണിത്. ഈ അവസ്ഥ ഉപ്പ് ആസക്തിക്ക് കാരണമാകുന്നുവെങ്കിൽ, ഡോക്ടറെ കാണിക്കുന്നതാകും ഉചിതം.

3. കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളോടുള്ള കൊതി 

പാസ്ത, ബ്രെഡ്, ചോറ് തുടങ്ങിയ കാര്‍ബോ അടങ്ങിയ ഭക്ഷണങ്ങളോടുള്ള കൊതിക്ക് പിന്നില്‍ ചിലപ്പോള്‍ നൈട്രോജന്‍റെ കുറവാകാം കാരണം. ഇതിനെ പരിഹരിക്കാന്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാകും. 

4. ചിക്കനോടുള്ള കൊതി 

ചിക്കന്‍ കഴിക്കാനുള്ള കൊതിയെ സൂചിപ്പിക്കുന്നത് ചിലപ്പോള്‍ അയേണ്‍ അഥവാ ഇരുമ്പിന്‍റെ കുറവിനെ ആയിരിക്കാം. ഇതിനെ പരിഹരിക്കാന്‍ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇതിനായി ഇലക്കറികളും പയറു വര്‍ഗങ്ങളും കഴിക്കാം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: എപ്പോഴും ക്ഷീണമാണോ? ശരീരത്തിന് ഊര്‍ജ്ജവും ഉന്മേഷവും ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ വിത്തുകള്‍

youtubevideo

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍