വെറൈറ്റി വെജിറ്റബിൾ പൊറോട്ട വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി

Published : Jan 11, 2025, 11:42 AM IST
വെറൈറ്റി വെജിറ്റബിൾ പൊറോട്ട വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി

Synopsis

നല്ല കിടിലന്‍ വെജിറ്റബിൾ പൊറോട്ട വീട്ടില്‍ തയ്യാറാക്കിയാലോ? വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.


വെജിറ്റബിൾ പൊറോട്ട കഴിച്ചിട്ടുണ്ടോ? ഇതാ റെസിപ്പി

വേണ്ട ചേരുവകൾ

ക്യാരറ്റ് - 1 കപ്പ് 
ചുവന്ന മുളക് - 5 എണ്ണം 
സവാള - 2 എണ്ണം 
പച്ചമുളക് - 1 എണ്ണം 
ഇഞ്ചി -1 സ്പൂൺ 
ക്യാബേജ് - 1 കപ്പ്‌ 
ബീൻസ് - 1 കപ്പ് 
ഉപ്പ് - 1 സ്പൂൺ 
മല്ലിയില - 2 സ്പൂൺ 
ഉരുളകിഴങ്ങ് - 2 എണ്ണം 
ഗ്രീൻ പീസ് - 1/2 കപ്പ്
ഗോതമ്പ് മാവ് - 3 കപ്പ് 
വെള്ളം - 2 കപ്പ് 
എണ്ണ - 3 സ്പൂൺ 
നെയ്യ് - 4 സ്പൂൺ 

തയ്യാറാക്കുന്ന വിധം

ഗോതമ്പുമാവിലേക്ക് വേവിച്ചു വച്ചിട്ടുള്ള ഉരുളക്കിഴങ്ങും ചീകി വെച്ചിട്ടുള്ള ക്യാരറ്റും ചതച്ചെടുത്തിട്ടുള്ള ബീൻസും ആവശ്യത്തിന് മല്ലിയിലയും കാബേജ് ചെറുതായി അരിഞ്ഞതും ഇഞ്ചി ചതച്ചതും സവാള ചെറുതായി അരിഞ്ഞതും ചുവന്ന മുളക് ചതച്ചതും ചേർത്ത് ആവശ്യത്തിന് ഉപ്പും കുറച്ച് എണ്ണയും വെള്ളവും ഒഴിച്ച് നന്നായിട്ട് കുഴച്ചെടുക്കുക. ശേഷം ഇതിലേയ്ക്ക് കുറച്ച് എണ്ണ കൂടി ചേർത്ത് നന്നായിട്ട് കുഴച്ച് ചപ്പാത്തി മാവിന്റെ പാകത്തിനാക്കിയെടുക്കുക. തുടര്‍ന്ന് നന്നായിട്ടൊന്ന് പരത്തിയെടുത്ത് ദോശക്കല്ല് ചൂടാകുമ്പോൾ അതിലേയ്ക്ക് വെച്ചുകൊടുത്തു മുകളിലായി നെയ്യ് സ്പ്രെഡ് ചെയ്തു കൊടുത്തു രണ്ടു സൈഡും വേവിച്ചെടുക്കുക. ഇതോടെ വെജിറ്റബിൾ പൊറോട്ട റെഡി. 

Also read: കിടിലന്‍ ടേസ്റ്റില്‍ ചിക്കൻ സൂപ്പ് തയ്യാറാക്കാം ഈസിയായി; റെസിപ്പി

 

PREV
Read more Articles on
click me!

Recommended Stories

Health Tips: കുടലിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍
പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍