'ഇങ്ങനെയാണ് കേക്ക് ഉണ്ടാക്കുന്നത് എന്ന് കരുതിയില്ല, അറപ്പ് തോന്നുന്നു'; വീഡിയോ വൈറലാകുന്നു

Published : Jul 24, 2023, 10:20 AM IST
'ഇങ്ങനെയാണ് കേക്ക് ഉണ്ടാക്കുന്നത് എന്ന് കരുതിയില്ല, അറപ്പ് തോന്നുന്നു'; വീഡിയോ വൈറലാകുന്നു

Synopsis

ബേക്കറികളായാലും റെസ്റ്റോറന്‍റുകളായാലും അവരുടെ കേക്ക് നിര്‍മ്മാണ യൂണിറ്റും എത്ര ശുചിത്വവും സുരക്ഷയും പാലിക്കുന്നതാണെന്നും നമുക്കറിയാൻ സാധിക്കില്ല. വ്യാവസായികാടിസ്ഥാനത്തില്‍ ഭക്ഷണസാധനങ്ങളും മറ്റ് വിഭവങ്ങളുമെല്ലാം തയ്യാറാക്കുന്നവര്‍ എല്ലാവരും മോശം സാഹചര്യത്തിലാണ് ഇത് ചെയ്യുന്നത് എന്ന് പറയാനാകില്ല. എങ്കിലും ചിലരെങ്കിലും മോശം സാഹചര്യത്തിലാണ് ഇത്തരത്തില്‍ വിവിധ വിഭവങ്ങള്‍ തയ്യാറാക്കുന്നത്.

മധുരമിഷ്ടമുള്ളവരെ സംബന്ധിച്ച് അവരുടെ ഇഷ്ടവിഭവമായിരിക്കും കേക്കുകള്‍. പല തരത്തിലുള്ള കേക്കുകള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. കേക്കുകള്‍ പോലുള്ള വിഭവങ്ങളെല്ലാം അതത് ബേക്കറികളോ റെസ്റ്റോറന്‍റുകളോ തന്നെ തയ്യാറാക്കുന്നതാണ് പതിവ്.

എന്നാല്‍ ഇതിനൊന്നും സൗകര്യങ്ങളില്ലാത്ത കച്ചവടക്കാര്‍ കേക്കുകള്‍ ഒന്നിച്ച് തയ്യാറാക്കുന്ന കേന്ദ്രങ്ങളില്‍ നിന്ന് വില കൊടുത്ത് എത്തിക്കുകയായിരിക്കും പതിവ്. ഇങ്ങനെ കേക്ക് പുറത്തുനിന്ന് എടുക്കുമ്പോള്‍ അത് ഏത് സാഹചര്യത്തിലാണ് തയ്യാറാക്കുന്നത് എന്ന് അറിയാൻ സാധിക്കില്ല. അതുപോലെ തന്നെ ബേക്കറികളായാലും റെസ്റ്റോറന്‍റുകളായാലും അവരുടെ കേക്ക് നിര്‍മ്മാണ യൂണിറ്റും എത്ര ശുചിത്വവും സുരക്ഷയും പാലിക്കുന്നതാണെന്നും നമുക്കറിയാൻ സാധിക്കില്ല. 

വ്യാവസായികാടിസ്ഥാനത്തില്‍ ഭക്ഷണസാധനങ്ങളും മറ്റ് വിഭവങ്ങളുമെല്ലാം തയ്യാറാക്കുന്നവര്‍ എല്ലാവരും മോശം സാഹചര്യത്തിലാണ് ഇത് ചെയ്യുന്നത് എന്ന് പറയാനാകില്ല. എങ്കിലും ചിലരെങ്കിലും മോശം സാഹചര്യത്തിലാണ് ഇത്തരത്തില്‍ വിവിധ വിഭവങ്ങള്‍ തയ്യാറാക്കുന്നത്.

ഇപ്പോഴിതാ ഒരു കേക്ക് നിര്‍മ്മാണ  യൂണിറ്റില്‍ നിന്നുള്ളൊരു വീഡിയോ ആണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാകുന്നത്. തീര്‍ത്തും വൃത്തിഹീനമായ സാഹചര്യമാണിതെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്.

കേക്ക് നിര്‍മ്മാണത്തിന്‍റെ ഓരോ ഘട്ടങ്ങളും വീഡിയോയില്‍ കാണിക്കുന്നുണ്ട്. തുടക്കത്തില്‍ കാണുന്നത് പോലെയല്ല കേക്ക് തയ്യാറായിക്കഴിയുമ്പോള്‍ നമുക്ക് അനുഭവപ്പെടുക. ഇങ്ങനെയാണല്ലേ കാണാൻ ഭംഗിയുള്ള കേക്കുകളൊക്കെ കടകളില്‍ എത്തുന്നത് എന്നും, ഇനി ഉറപ്പില്ലാത്ത കടകളില്‍ നിന്ന് കേക്ക് വാങ്ങില്ലെന്നുമെല്ലാം അറപ്പ് തോന്നുന്നു എന്നുമെല്ലാം പലരും വീഡിയോ കണ്ട ശേഷം കമന്‍റില്‍ പറയുന്നുണ്ട്.

അതേസമയം വലിയ അളവില്‍ ഭക്ഷണസാധനങ്ങള്‍ ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളിലെല്ലാം ഇത്രയും സൗകര്യങ്ങളും ശുചിത്വവുമാണ് കാണാനാവുകയെന്നും, ഇതില്‍ ഒരുപാട് പരാതിപ്പെടാൻ ഒന്നുമില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും വീഡിയോ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

വീഡിയോ കണ്ടുനോക്കിക്കേ...

 

Also Read:- മാലിന്യ കൂമ്പാരത്തില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തി തെരുവുനായ...

PREV
Read more Articles on
click me!

Recommended Stories

ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
കൊളെസ്റ്ററോൾ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ