ഇതാണ് 'വെണ്ടയ്ക്ക പറാത്ത'; അയ്യോ വേണ്ടായേ എന്ന് സോഷ്യല്‍ മീഡിയ

Published : Aug 27, 2023, 04:57 PM ISTUpdated : Aug 27, 2023, 04:59 PM IST
ഇതാണ് 'വെണ്ടയ്ക്ക പറാത്ത'; അയ്യോ വേണ്ടായേ എന്ന് സോഷ്യല്‍ മീഡിയ

Synopsis

വെണ്ടയ്ക്കയെ ആണ് ഇവിടെ ഈ പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. മിക്ക വീടുകളിലും ഉച്ചയൂണിന് വെണ്ടയ്ക്ക വിഴുക്കൊരു പ്രധാന വിഭവമാണ്. ലേഡീസ് ഫിംഗർ, ഓക്ര അല്ലെങ്കിൽ ഭിണ്ടി എന്നൊക്കെ അറിയപ്പെടുന്ന വെണ്ടയ്ക്കയ്ക്ക് ധാരാളം പോഷക​ഗുണങ്ങളാണുള്ളത്. 

ഭക്ഷണത്തില്‍ നടത്തുന്ന  പല പരീക്ഷണങ്ങളുടെ വീഡിയോകളും നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. ഒട്ടും ചേര്‍ച്ചയില്ലാത്ത പല വിചിത്ര ഭക്ഷണ പരീക്ഷണങ്ങളും നല്ല വിമര്‍ശനങ്ങള്‍ നേടാറുമുണ്ട്. അത്തരമൊരു വിചിത്രമായ പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

വെണ്ടയ്ക്കയെ ആണ് ഇവിടെ ഈ പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. മിക്ക വീടുകളിലും ഉച്ചയൂണിന് വെണ്ടയ്ക്ക വിഴുക്കൊരു പ്രധാന വിഭവമാണ്. ലേഡീസ് ഫിംഗർ, ഓക്ര അല്ലെങ്കിൽ ഭിണ്ടി എന്നൊക്കെ അറിയപ്പെടുന്ന വെണ്ടയ്ക്കയ്ക്ക് ധാരാളം പോഷക​ഗുണങ്ങളാണുള്ളത്. വിറ്റാമിൻ എ, ബി, സി, ഇ, കെ, കാത്സ്യം, അയേൺ, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ എന്നിവയും ഉയർന്ന തോതിൽ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.

എന്തായാലും ഇവിടെ വെണ്ടയ്ക്ക ചേര്‍ത്ത പറാത്ത അഥവാ ചപ്പാത്തിയാണ് തയ്യാറാക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. ചപ്പാത്തി തയ്യാറാക്കാനായി മാവ് മാറ്റി വയ്ക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. 
വെണ്ടയ്ക്ക അരിഞ്ഞതിലേയ്ക്ക് ഉപ്പ്, മഞ്ഞൾ, ചുവന്ന മുളക്, കുരുമുളക്, മല്ലിപ്പൊടി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്ത്  ഫില്ലിംഗ് തയ്യാറാക്കുന്നു. ശേഷം മാവില്‍ ഇവ ചേര്‍ത്ത് പരത്തുന്നു. ഒടുവില്‍ നെയ്യ് ചേര്‍ത്ത് പാകം ചെയ്തെടുക്കുന്നു. 

 

8.6 മില്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. എന്നിരുന്നാലും,  എല്ലാവർക്കും ഇത് അത്ര ഇഷ്ടപ്പെട്ടിട്ടില്ല.  ഇത് കണ്ടിട്ട് വെണ്ടയ്ക്ക കഴിക്കുന്നവര്‍ കൂടി കഴിക്കുന്നത് നിർത്തുമെന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. വിചിത്രമായി തോന്നുന്നു എന്നാണ് മറ്റൊരാള്‍ കമന്‍റ് ചെയ്തത്. ഡിസ് ലൈക്ക് ബട്ടണ്‍ എവിടെ എന്ന് അന്വേഷിക്കുന്നവരുമുണ്ട്. 

Also Read: അറിയാം പിസിഒഡിയുടെ ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും...

youtubevideo

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍