ശ്ശെടാ! ഒരു പൈനാപ്പിള്‍ തിന്നുന്നതിനാണ് ഇത്ര മേളം; ഒന്ന് കണ്ട് നോക്കൂ...

By Web TeamFirst Published Mar 11, 2019, 1:57 PM IST
Highlights

സാധാരണഗതിയില്‍, കട്ടിയുള്ള തൊലി കത്തിവച്ച് മുറിച്ചുമാറ്റിയ ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചാണ് നമ്മള്‍ പൈനാപ്പിള്‍ കഴിക്കാറ്. അത് വട്ടത്തിലോ, അല്ലെങ്കില്‍ തീരെ ചെറുതായോ ഒക്കെയായിട്ടാകാം മുറിക്കുന്നത്. എന്നാല്‍ ഇതങ്ങനെയൊന്നുമല്ല , ഒന്ന് കണ്ടുനോക്കൂ...

ഒരു പൈനാപ്പിള്‍ മുറിച്ചുതിന്നുന്നതില്‍ എന്താണിത്ര വൈറലാകാന്‍ ഉള്ളത് എന്ന് നമ്മളോര്‍ക്കും. ശരിയാണ്, നാട്ടില്‍ നടക്കാത്ത കാര്യമൊന്നും അല്ലല്ലോ? പക്ഷേ, കണ്ടുനോക്കുമ്പോഴല്ലേ മനസ്സിലാകുന്നത്, ഇത് നാട്ടില്‍ നടക്കുന്ന കാര്യമല്ല...

അതെ, പൈനാപ്പിള്‍ മുറിച്ചുതിന്നുന്നതില്‍ ഒരു പുതിയ രീതി പരിചയപ്പെടുത്തുകയാണ് ട്വിറ്ററില്‍ വന്‍ തരംഗമായി മാറിക്കഴിഞ്ഞ ഈ വീഡിയോ. വളരെ ലളിതമായ ഈ വീഡിയോ ചൈനയില്‍ നിന്നുള്ളതാണെന്നാണ് സൂചന. എന്തായാലും ഇതിനോടകം ഒരു കോടി, 10 ലക്ഷം പേരാണ് ട്വിറ്ററില്‍ മാത്രം ഇതിന് കാഴ്ചക്കാരായി എത്തിയത്. 

സാധാരണഗതിയില്‍, കട്ടിയുള്ള തൊലി കത്തിവച്ച് മുറിച്ചുമാറ്റിയ ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചാണ് നമ്മള്‍ പൈനാപ്പിള്‍ കഴിക്കാറ്. അത് വട്ടത്തിലോ, അല്ലെങ്കില്‍ തീരെ ചെറുതായോ ഒക്കെയായിട്ടാകാം മുറിക്കുന്നത്. എന്നാല്‍ ഇതങ്ങനെയൊന്നുമല്ല , ഒന്ന് കണ്ടുനോക്കൂ...

 

Wait, what? The whole time? The whole time!? THE WHOLE TIME! pic.twitter.com/TO9u6M6pOO

— Dennis Naghizadeh (@DenzBenzi)

 

ആഞ്ഞിലിച്ചക്കയൊക്കെ കഴിക്കും പോലെ ചുള പറിച്ചാണ് ഇവരിത് കഴിക്കുന്നത്. പൈനാപ്പിള്‍ പകുതിക്ക് വച്ച് മുറിച്ച ശേഷമാണ്, ഇത്തരത്തില്‍ അടര്‍ത്തിയെടുക്കുന്നത്. കഴിക്കാന്‍ വളരെ എളുപ്പമാണ് എന്നതാണ് ഈ രീതിയുടെ ഏറ്റവും വലിയ പ്രത്യേകത. വീഡിയോ കണ്ടതിനൊപ്പം നിരവധി പേരാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. ഇനി വീട്ടില്‍ പൈനാപ്പിള്‍ വാങ്ങിയാല്‍ ആര് മുറിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ലല്ലോ എന്നതാണൊരു ആശ്വാസം, അല്ലേ?

click me!