മാസ്ക് വച്ചുകൊണ്ട് എങ്ങനെ ഭക്ഷണം കഴിക്കാം? വീഡിയോ പങ്കുവച്ച് മോഡല്‍

Published : Jul 24, 2020, 08:17 AM ISTUpdated : Jul 24, 2020, 08:24 AM IST
മാസ്ക് വച്ചുകൊണ്ട് എങ്ങനെ ഭക്ഷണം കഴിക്കാം? വീഡിയോ പങ്കുവച്ച് മോഡല്‍

Synopsis

മാസ്ക് ധരിക്കാതിരിക്കുന്നതും തെറ്റായ ഉപയോഗവും അപകടകരമാണ് എന്ന് ആരോഗ്യവിദഗ്ധർ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാസ്ക് താഴ്ത്തുന്നതു വഴി കഴുത്തിലുള്ള വൈറസ് കൂടി മുഖാവരണത്തിന്റെ ഉൾവശത്തേക്കു പടരും. മുഖവും മൂക്കും നന്നായി മൂടുന്ന രീതിയിലാണ് മാസ്ക് ധരിക്കേണ്ടത്. 

കൊവിഡ് 19ന്‍റെ പ്രതിരോധവുമായി ബന്ധപ്പെട്ട് മാസ്ക് ധരിച്ചുകൊണ്ടുള്ള ഒരു ജീവിതമാണ് നാം ഇന്ന് നയിക്കുന്നത്. മാസ്ക് ധരിക്കാതിരിക്കുന്നതും തെറ്റായ ഉപയോഗവും അപകടകരമാണ് എന്ന് ആരോഗ്യവിദഗ്ധർ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാസ്ക് താഴ്ത്തുന്നതു വഴി കഴുത്തിലുള്ള വൈറസ് കൂടി മുഖാവരണത്തിന്റെ ഉൾവശത്തേക്കു പടരും. മുഖവും മൂക്കും നന്നായി മൂടുന്ന രീതിയിലാണ് മാസ്ക് ധരിക്കേണ്ടത്. മുഖത്തിനും മാസ്കിനും ഇടയിൽ വിടവ് ഉണ്ടാകാൻ പാടില്ല. ഇതു സംബന്ധിച്ചുള്ള ബോധവൽക്കരണവും ശക്തമാക്കിയിട്ടുണ്ട്. അതിനിടയിലാണ് മാസ്ക് നീക്കം ചെയ്യാതെ എങ്ങനെ ഭക്ഷണം കഴിക്കാം എന്നു കാണിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.

ബ്രിട്ടീഷ് മോഡലായ എമ്മാ ലൂയീസ് ആണ് ഈ രസകരമായ വീഡിയോക്ക് പിന്നിൽ. ഇൻസ്റ്റ​ഗ്രാമിലൂടെ എമ്മ പങ്കുവച്ച വീഡിയോയില്‍ മാസ്ക് വച്ചുകൊണ്ട് എങ്ങനെയാണ് ഭക്ഷണം കഴിക്കേണ്ടതെന്ന് രസകരമായി കാണിച്ചു തരികയാണ്. രണ്ട് മാസ്ക് ധരിച്ചാണ് എമ്മ ഭക്ഷണം കഴിക്കേണ്ടതെങ്ങനെയെന്ന് കാണിച്ചു തരുന്നത്. 

ഒരു മാസ്ക് മൂക്കിന്റെ ഭാ​ഗത്തും ഒരു മാസ്ക് താടിക്കു കീഴെയുമായി ഇട്ടിരിക്കുകയാണ് എമ്മ. ശേഷം ഭക്ഷണമെടുത്ത് വായിലേക്കു വയ്ക്കുകയാണ് എമ്മ. ഇരുവശത്തും മാസ്ക് ഉള്ളതിനാൽ മാസ്ക് മാറ്റുകയും വേണ്ട. 

 

 

നിരവധി പേരാണ് എമ്മയുടെ വീഡിയോക്ക് കമന്‍റുമായി എത്തിയത്. തമാശയായി ചെയ്തതാണെങ്കിലും അൽപം കാര്യമുള്ള വീഡിയോ ആണിതെന്നും എമ്മ ഏറെ രസകരമായി അവതരിപ്പിച്ചുവെന്നും പലരും അഭിപ്രായപ്പെട്ടു. അപ്പോഴും ഇതൊന്നും ആരും അനുഗരിക്കരുത് എന്നും വൈറസ് കൂടി ഉള്ളില്‍ പോകും എന്നും പലരും ഓര്‍മ്മിപ്പിച്ചു. 
 

Also Read: മാസ്ക് ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുതേ...

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍