വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും

Published : Dec 30, 2024, 02:56 PM ISTUpdated : Dec 30, 2024, 03:49 PM IST
വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും

Synopsis

ഫാസ്റ്റ് ഫുഡിന്‍റെയും ജങ്ക് ഫുഡിന്‍റെയും അമിത ഉപയോഗവും വ്യായാമമില്ലായ്മയും മൂലമാണ് പലപ്പോഴും വയറില്‍ കൊഴുപ്പ് അടിയുന്നത്.

ഫാസ്റ്റ് ഫുഡിന്‍റെയും ജങ്ക് ഫുഡിന്‍റെയും അമിത ഉപയോഗവും വ്യായാമമില്ലായ്മയും മൂലമാണ് പലപ്പോഴും വയറില്‍ കൊഴുപ്പ് അടിയുന്നത്. ഇത്തരത്തില്‍ അടിവയറ്റിലെ കൊഴുപ്പിനെ കത്തിക്കാന്‍ സഹായിക്കുന്ന വിറ്റാമിനുകളെയും ധാതുക്കളെയും പരിചയപ്പെടാം. 

1. വിറ്റാമിന്‍ ഡി 

വിറ്റാമിന്‍ ഡിയും ശരീരഭാരവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിനായി മുട്ടയുടെ മഞ്ഞ, ഫാറ്റി ഫിഷ്, മഷ്റൂം, ഓറഞ്ച് ജ്യൂസ്, തൈര് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

2. വിറ്റാമിന്‍ ബി12 

വിറ്റാമിന്‍ ബി12 അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും. മത്സ്യം, ബീഫ്, ചിക്കന്‍, മുട്ട, പാല്‍, യോഗര്‍ട്ട്, കൊഞ്ച്, കക്ക, സാല്‍മണ്‍ ഫിഷ്, സോയ മിൽക്ക്, ബദാം പാല്‍, ഓട്സ്, അവക്കാഡോ തുടങ്ങിയവയില്‍ നിന്നും വിറ്റാമിന്‍ ബി12 ലഭിക്കും. 

3. മഗ്നീഷ്യം 

ശരീരത്തില്‍ ഫാറ്റ് അടിയുന്നതിനെ തടയാനും അടിവയറ്റിലെ കൊഴുപ്പിനെ കത്തിക്കാനും മഗ്നീഷ്യം സഹായിക്കും. ഇതിനായി നട്സ്, ഇലക്കറികള്‍, മുഴുധാന്യങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

4. കാത്സ്യം 

വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം നിയന്ത്രിക്കാനും കാത്സ്യവും സഹായിക്കും. പാല്‍, ചീസ്, യോഗർട്ട്, പയറുവര്‍ഗങ്ങള്‍, ബദാം, ചിയാ സീഡ്, ഇലക്കറികള്‍, മത്സ്യം, ഓറഞ്ച്, എള്ള് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കാത്സ്യം ലഭിക്കാന്‍ സഹായിക്കും.   

5. വിറ്റാമിന്‍ സി 

വിറ്റാമിന്‍ സിയും ശരീരഭാരവും തമ്മില്‍ ബന്ധമുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും. റെഡ് ബെല്‍ പെപ്പര്‍, കിവി, സ്ട്രോബെറി, പപ്പായ, പേരയ്ക്ക തുടങ്ങിയവ അടങ്ങിയവ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിറ്റാമിന്‍ സി ലഭിക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന പാനീയങ്ങള്‍

youtubevideo

PREV
Read more Articles on
click me!

Recommended Stories

കൊളെസ്റ്ററോൾ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ
പ്രമേഹത്തെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍