ഒറ്റകയ്യില്‍ 16 ദോശ പാത്രങ്ങളുമായി വെയിറ്റര്‍; അമ്പരന്ന് സോഷ്യല്‍ മീഡിയ; വീഡിയോ

By Web TeamFirst Published Feb 1, 2023, 5:16 PM IST
Highlights

ഭക്ഷണം നിറച്ച 16  പ്ലേറ്റുകളാണ് ഇയാള്‍ ഒറ്റയ്ക്ക് പല നിരകളിലായി കൈയില്‍ അടുക്കിവച്ച് എടുത്തുകൊണ്ട് പോകുന്നത്. മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ആണ് ഈ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്

ഇന്ന് റെസ്റ്റോറന്‍റുകള്‍ തമ്മില്‍ കടുത്ത മത്സരം നടക്കുന്ന കാലമാണ്. ആളുകളെ ആകര്‍ഷിക്കാനായി വ്യത്യസ്തമായ രീതിയിലുള്ള സേവനങ്ങളാണ് പല റെസ്റ്റോറന്‍റുകളും ഒരുക്കുന്നത്. അത്തരത്തിലുള്ള പല വീഡിയോകളും ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഭക്ഷണം എത്തിച്ച് നല്‍കുന്ന റോബോട്ടുകളെയും തീവണ്ടിപ്പാത ഒരുക്കി ഭക്ഷണം എത്തിക്കുന്ന രീതിയുമെല്ലാം നാം ഇതിനോടകം കണ്ടതാണ്. ഇപ്പോഴിതാ ഒറ്റകയ്യില്‍ ഭക്ഷണം നിറച്ച പാത്രങ്ങളുമായി നില്‍ക്കുന്ന  ഒരു വെയിറ്ററുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

16 ദോശ പാത്രങ്ങളാണ് ഇയാള്‍ ഒറ്റ കയ്യില്‍ പിടിച്ചിരിക്കുന്നത്. പല നിരകളില്‍ ഭക്ഷണം നിറച്ച പാത്രങ്ങള്‍ അടുക്കി ഒറ്റയ്ക്ക് അത് ഉപഭോക്താക്കളുടെ അടുത്തെത്തിക്കുകയാണ് വെയിറ്റര്‍. ഭക്ഷണം നിറച്ച 16  പ്ലേറ്റുകളാണ് ഇയാള്‍ ഒറ്റയ്ക്ക് പല നിരകളിലായി കൈയില്‍ അടുക്കിവച്ച് എടുത്തുകൊണ്ട് പോകുന്നത്. 

ഹോട്ടലിന്‍റെ അടുക്കളയില്‍ നിന്ന് ദോശ ചുട്ടെടുത്ത് ഓരോ പ്ലേറ്റുകളും നിര നിരയായി കയ്യില്‍ പിടിച്ച് 
വളരെ ദൂരത്ത് ഇരിക്കുന്ന കസ്റ്റമേഴ്‌സിന്റെ അടുത്തേയ്ക്ക് വെയിറ്റര്‍ പ്ലേറ്റുകളുമായി നടന്നെത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്. എന്തായാലും ഈ വെയിറ്ററെ കണ്ട് അമ്പരന്നിരിക്കുകയാണ് സൈബര്‍ ലോകം. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ആണ് ഈ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.

We need to get ‘Waiter Productivity’ recognised as an Olympic sport. This gentleman would be a contender for Gold in that event… pic.twitter.com/2vVw7HCe8A

— anand mahindra (@anandmahindra)

 

 

 

 

 

10 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. വെയിറ്ററുടെ കഴിവിനെ അഭിനന്ദിച്ച് നിരവധിപ്പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റും ചെയ്തു. അതേസമയം, ഒരാളെ കൊണ്ട് ഇത്രമാത്രം കഷ്ടപ്പെടുത്തരുതെന്നും, ഹോട്ടലുടമ കാശ് ലാഭിക്കുകയാണെന്നും ചിലര്‍ വിമര്‍ശിച്ചു.

Also Read: പ്രമേഹ രോഗികള്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍...

click me!