ആവിപറക്കുന്ന ചൂട് 'ലെമൺ ടീ' കുടിക്കൂ; പ്രതിരോധശേഷി വർദ്ധിപ്പിക്കാം

By Web TeamFirst Published May 13, 2020, 9:44 PM IST
Highlights

വെറും വയറ്റിൽ ലെമൺ ടീ കുടിക്കുന്നത് ആരോഗ്യത്തിന് എന്തുകൊണ്ടും നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ചതാണ് 'ലെമൺ ടീ'. 

രാവിലെ എഴുന്നേറ്റാൽ ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കുന്ന ശീലം നമുക്കെല്ലാവർക്കും ഉണ്ട്. ചെറിയൊരു തലവേദന വന്നാൽ ഒരു കപ്പ് ചൂട് കട്ടൻ കാപ്പിയോ അല്ലെങ്കിൽ കട്ടൻ ചായയോ കുടിക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്. ഇനി മുതൽ നാരങ്ങാ പിഴിഞ്ഞൊഴിച്ച കട്ടൻ ചായ അ‌ഥവാ 'ലെമൺ ടീ' കുടിക്കുന്നത് ശീലമാക്കൂ. ഒരു പരിധി വരെ ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ ബെസ്റ്റാണ് 'ലെമൺ ടീ'.

വെറും വയറ്റിൽ ലെമൺ ടീ കുടിക്കുന്നത് ആരോഗ്യത്തിന് എന്തുകൊണ്ടും നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ചതാണ് ലെമൺ ടീ. ആരോഗ്യത്തിന് ഊർജ്ജം പകരുന്ന പോഷകങ്ങൾ ധാരാളം ലെമൺ ടീയിൽ അടങ്ങിയിരിക്കുന്നു.

ഇടവിട്ട് വരുന്ന ജലദോഷം, തുമ്മൽ എന്നിവ കുറയ്ക്കാൻ ലെമൺ ടീ കുടിക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. വിറ്റാമിൻ സി അടങ്ങിയിരിക്കുന്ന ലെമൺ ടീ ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുകയും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. 

ഉപാപചയ പ്രവർത്തനത്തിനും ലെമൺ ടീ മികച്ചതാണ്. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ദിവസവും ഒരു ​ഗ്ലാസ് ലെമൺ ടീ കുടിക്കുന്നത് ശീലമാക്കമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ലെമൺ ടീയിൽ കറുവപ്പട്ടയും തേനും ചേർക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സ​ഹായിക്കും.

'ലെമണ്‍ ടീ' എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...

തേയിലപ്പൊടി                      ഒരു ടീസ്പൂണ്‍
ചെറുനാരങ്ങ                          1 എണ്ണം
കറുവപ്പട്ട                                ഒരു കഷ്ണം
തേന്‍                                       അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം...

ആദ്യം വെള്ളം നല്ലതു പോലെ തിളപ്പിക്കുക.ശേഷം ഇതിലേക്ക് ചായപ്പൊടി, കറുവപ്പട്ട എന്നിവയിട്ട് തിളപ്പിക്കാം. ശേഷം അരിച്ച് ഗ്ലാസിലേക്ക് മാറ്റുക. ഇതിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കുകയും തേനും ചേർക്കുക. ലെമണ്‍ ടീ തയ്യാറായി... 

ദിവസവും 'ലെമൺ ടീ' കുടിക്കുന്നത് ശീലമാക്കൂ; ഈ അസുഖങ്ങൾ തടയാം...

click me!