Asianet News MalayalamAsianet News Malayalam

ദിവസവും 'ലെമൺ ടീ' കുടിക്കുന്നത് ശീലമാക്കൂ; ഈ അസുഖങ്ങൾ തടയാം

ക്ഷീണം തോന്നുമ്പോള്‍ പലരും കുടിക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് ലെമണ്‍ ടീ. ദിവസവും ലെമൺ ടീ കുടിച്ചാലുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ...?

health benefits drinking lemon tea daily
Author
Trivandrum, First Published Nov 21, 2019, 8:56 PM IST

ലെമൺ ടീയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. ക്ഷീണം തോന്നുമ്പോള്‍ പലരും കുടിക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് ലെമണ്‍ ടീ. ശരീരത്തിലെ വിഷാംശത്തെ പുറത്തേക്ക് കളയാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ. ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഏറ്റവും മികച്ചതാണ് ലെമൺ ടീ. 

പ്രത്യേക സമയമൊന്നുമില്ലാതെ തന്നെ നാം ലെമൺ ടീ കഴിക്കാറുമുണ്ട്. ചെറുനാരങ്ങയിലെ ആന്റി ഓക്സിഡന്റുകള്‍ ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ്. സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരു പോലെ ലെമണ്‍ ടീ മികച്ച ഗുണം നല്‍കുന്നു. 

ടോക്സിന്‍ ശരീരത്തില്‍ ഉണ്ടെങ്കില്‍ അത് പല തരത്തിലുള്ള രോഗങ്ങള്‍ക്കും ഇന്‍ഫെക്ഷനും കാരണമാകുന്നു. എന്നാല്‍ ഈ ലെമണ്‍ ടീ ശരീരത്തിലെ ടോക്സിനെ പുറന്തള്ളുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ജലദോഷവും പനിയും ഉണ്ടായാൽ ചായയിൽ ഇഞ്ചി ചേർത്ത് ദിവസവും 3 മുതൽ 4 തവണ വരെ കുടിക്കാവുന്നതാണ്. 

health benefits drinking lemon tea daily

ഇത് തൊണ്ടവേദനയിൽ നിന്ന് ആശ്വാസം നൽകുക മാത്രമല്ല, നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. രക്തത്തിലെ വിഷവസ്തുക്കൾ ഉൽ‌പാദിപ്പിക്കുന്നതിന് സ്ട്രെസ് കാരണമാകുന്നുണ്ടത്രേ. തലവേദന, ബലഹീനത, അലസത, ക്ഷീണം എന്നിവയ്ക്കുള്ള മികച്ച പരിഹാരമാണ് ലെമൺ ടീ. മോളിക്യുലർ ന്യൂട്രീഷ്യൻ ആന്റ് ഫുഡ് റിസർച്ച് അനുസരിച്ച് ചായ ഹൃദയ സംബന്ധമായ രോ​ഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു. 

ധമനികളിൽ രക്തം കട്ടപിടിക്കുന്നത് തടയുന്ന ഫ്ലേവനോയ്ഡുകൾ നാരങ്ങ ചായയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, ഹൃദ്രോഗത്തെ ചെറുക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ് നാരങ്ങ ചായ. നാരങ്ങ ചായയിൽ ആന്റി ബാക്ടീരിയ, ആന്റി വൈറൽ ഗുണങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാൽ അണുബാധകളും ഉണ്ടാകാതിരിക്കാൻ ​സഹായിക്കുന്നു.

ലെമണ്‍ ടീ എങ്ങനെ തയ്യാറാക്കാം...

തേയിലപ്പൊടി            ഒരു ടീസ്പൂണ്‍
ചെറുനാരങ്ങ-              1 എണ്ണം
കറുവപ്പട്ട                      ഒരു കഷ്ണം
തേന്‍                              അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം...

ആദ്യം വെള്ളം നല്ലതു പോലെ തിളപ്പിക്കാം. ഇതിലേക്ക് ചായപ്പൊടി, കറുവപ്പട്ട എന്നിവയിട്ട് തിളപ്പിക്കാം. പിന്നീട് തേയില ഊറ്റിയെടുത്ത ശേഷം ഇതിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കണം. പിന്നീട് ഇതിലേക്ക് അല്‍പം തേനും ചേര്‍ക്കണം. ലെമണ്‍ ടീ തയ്യാര്‍. തടി കുറയ്ക്കാന്‍ മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് ലെമണ്‍ ടീ.
 

Follow Us:
Download App:
  • android
  • ios