Weight Loss: വെജിറ്റേറിയൻ ആണോ? പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

Published : Jan 30, 2025, 09:32 PM ISTUpdated : Jan 30, 2025, 09:33 PM IST
Weight Loss: വെജിറ്റേറിയൻ ആണോ? പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

Synopsis

അമിത വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. ഇത് കലോറി ഉപഭോഗം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും.

ശരീരത്തിലെ നിരവധി പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു അവശ്യ മാക്രോന്യൂട്രിയൻ്റാണ് പ്രോട്ടീൻ. അമിത വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. ഇത് കലോറി ഉപഭോഗം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും. മാംസം പലപ്പോഴും പ്രോട്ടീൻ്റെ പ്രാഥമിക സ്രോതസ്സായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, മതിയായ അളവിൽ പ്രോട്ടീൻ നൽകാൻ കഴിയുന്ന ധാരാളം വെജിറ്റേറിയൻ ഓപ്ഷനുകൾ ഉണ്ട്. മത്സ്യം, മാംസം, മുട്ട, പാൽ തുടങ്ങിയവ പൂർണമായും ഉപേക്ഷിച്ച് സസ്യാഹാരം മാത്രം ഉൾപ്പെടുത്തുന്നവര്‍ക്കായി പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 

1. പയറുവര്‍ഗങ്ങള്‍ 

പയര്‍, വെള്ളക്കടല, പൊട്ടുകടല, ചുവന്ന പരിപ്പ്, വന്‍ പയര്‍ എന്നിവയില്‍ കലോറി കുറവും പ്രോട്ടീന്‍റെ അളവ് വളരെ കൂടുതലുമാണ്. അതിനാല്‍ ഇവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകള്‍ ലഭിക്കാന്‍ സഹായിക്കും. അമിത വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

2. പഴങ്ങളും പച്ചക്കറികളും 

പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുത്ത് കഴിക്കുക. പേരയ്ക്ക, കിവി, അവക്കാഡോ, ചക്ക,ആപ്രിക്കോട്ട്, മള്‍ബറി, ബ്ലാക്ക്ബറി, വാഴപ്പഴം തുടങ്ങിയ പഴങ്ങളിലും  ബ്രൊക്കോളി, ചീര, മധുരക്കിഴങ്ങ്, ഗ്രീന്‍ പീസ്, കോളീഫ്ലവര്‍ തുടങ്ങിയ പച്ചക്കറികളിലും പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. 

3. നട്സ് 

പ്രോട്ടീനുകളാല്‍  സമൃദ്ധമാണ് നട്സ്. കൂടാതെ വിറ്റാമിനുകളം ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും ഇവയില്‍ അടങ്ങിയിരിക്കുന്നു. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്. 

4. ചിയാ സീഡ് 

പ്രോട്ടീന്‍ ധാരാളം അടങ്ങിയതാണ് ചിയാ വിത്തുകള്‍. കൂടാതെ ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.

5. ഓട്സ് 

അര കപ്പ് ഓട്‌സില്‍ ആറ് ഗ്രാം വരെ പ്രോട്ടീനും നാല് ഗ്രാം ഫൈബറുമുണ്ട്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓട്സും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഹൈപ്പോതൈറോയിഡിസത്തിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം

youtubevideo

PREV
Read more Articles on
click me!

Recommended Stories

ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...
ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍