പ്രിയപ്പെട്ട ഭക്ഷണം സമ്മാനിച്ച 'ബാഹുബലി'ക്ക് നന്ദി പറഞ്ഞ് കരീന കപൂര്‍

Published : Sep 26, 2021, 03:07 PM ISTUpdated : Sep 26, 2021, 03:12 PM IST
പ്രിയപ്പെട്ട ഭക്ഷണം സമ്മാനിച്ച 'ബാഹുബലി'ക്ക് നന്ദി പറഞ്ഞ് കരീന കപൂര്‍

Synopsis

പ്രഭാസിന് നന്ദി പറയാനും കരീന മറന്നില്ല. പുത്തന്‍ ചിത്രമായ ആദിപുരുഷിൽ സെയ്ഫ് അലി ഖാനൊപ്പം പ്രഭാസും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

ബോളിവുഡ് നായികമാരില്‍ ഏറ്റവും വലിയ ഫിറ്റ്‌നസ് ഫ്രീക്കാണ് കരീന കപൂര്‍ (Kareena Kapoor). എന്നാല്‍ അതുപോലെ തന്നെ കിടിലനൊരു 'ഫുഡി'യുമാണ് താരം. താന്‍ കഴിക്കുന്ന ഭക്ഷണങ്ങളുടെ (food) ചിത്രങ്ങളും താരം ഇടയ്ക്ക് ഇന്‍സ്റ്റഗ്രാമിലൂടെ (instagram) പങ്കുവയ്ക്കാറുമുണ്ട്. 

ഗര്‍ഭകാലത്തെ ഇഷ്ടഭക്ഷണങ്ങളെ കുറിച്ചും താരം ആരാധകരുമായി പങ്കുവച്ചിരുന്നു. പിസയും പാസ്തയുമാണ് ​ഗർഭകാലത്ത് തനിക്കേറെ പ്രിയമായിരുന്ന ഭക്ഷണങ്ങൾ എന്നാണ് കരീന പറഞ്ഞത്.  

 

ഇപ്പോഴിതാ തന്‍റെ പ്രിയപ്പെട്ട ഭക്ഷണമായ ബിരിയാണിയുടെ ചിത്രമാണ് കരീന ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവയ്ക്കുന്നത്. താരത്തിന് ഈ ബിരിയാണി സമ്മാനിച്ചത് തെന്നിന്ത്യൻ താരം പ്രഭാസ് ആണ്. 'ബാഹുബലി ബിരിയാണി അയച്ചപ്പോൾ' എന്ന് പറഞ്ഞാണ് കരീന ചിത്രം പങ്കുവച്ചത്. 

 

ഒപ്പം  പ്രഭാസിന് നന്ദി പറയാനും കരീന മറന്നില്ല. പുത്തന്‍ ചിത്രമായ ആദിപുരുഷിൽ സെയ്ഫ് അലി ഖാനൊപ്പം പ്രഭാസും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

Also Read: ഗര്‍ഭകാലത്തെ ഇഷ്ടഭക്ഷണം ഇതായിരുന്നു; വീഡിയോ പങ്കിട്ട് കരീന കപൂര്‍

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

PREV
click me!

Recommended Stories

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ
ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ