2018-19 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ ഭക്ഷണം ഏതാണെന്ന് അറിയേണ്ടേ...

Published : Jul 02, 2019, 07:35 PM ISTUpdated : Jul 02, 2019, 07:48 PM IST
2018-19 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ ഭക്ഷണം ഏതാണെന്ന് അറിയേണ്ടേ...

Synopsis

2018-19 ൽ ഇന്ത്യക്കാർ ഓൺലൈനിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഭക്ഷണം ബിരിയാണിയാണെന്ന് പഠനം. സൗത്ത് ഇന്ത്യൻ വിഭവങ്ങളെക്കാൾ നോർത്ത് ഇന്ത്യൻ വിഭവങ്ങളാണ് കൂടുതൽ പേർ തിരഞ്ഞതെന്നാണ് പഠനത്തിൽ പറയുന്നത്. 

ഇന്ത്യക്കാര്‍ പൊതുവേ ഭക്ഷണ പ്രിയരാണല്ലോ. വ്യത്യസ്ഥമായ രുചിക്കൂട്ടുകൾ സൂക്ഷിക്കുന്നവരാണ് ഇന്ത്യക്കാര്‍. 2018-19 ൽ ഇന്ത്യക്കാർ ഓൺലൈനിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഭക്ഷണം ബിരിയാണിയാണെന്ന് പഠനം. സൗത്ത് ഇന്ത്യൻ വിഭവങ്ങളെക്കാൾ നോർത്ത് ഇന്ത്യൻ വിഭവങ്ങളാണ് കൂടുതൽ പേർ തിരഞ്ഞതെന്നാണ് പഠനത്തിൽ പറയുന്നത്. തന്തൂരി ചിക്കനായിരുന്നു കൂടുതൽ പേർ തിരഞ്ഞ വിലയേറിയ ഭക്ഷണമെന്നും പഠനത്തിൽ പറയുന്നു. 

ഓൺലൈൻ വിസിബിളിറ്റി മാനേജ്മെന്റ് പ്ലാറ്റ്ഫോമായ എസ്ഇഎംറഷ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.  ഇന്ത്യക്കാർ ഇന്റർനെറ്റിൽ 2,03,507 തവണയാണ് ബിരിയാണി എന്ന് തിരഞ്ഞതെന്നും പഠനത്തിൽ പറയുന്നു. 2018 ജനുവരി മുതൽ 2019 മാർച്ച് വരെ സമോസ, തന്തൂരി ചിക്കൻ, ബട്ടർ ചിക്കൻ എന്നീ മൂന്ന് നോർത്ത് ഇന്ത്യൻ വിഭവങ്ങളാണ് ഏറ്റവും കൂടുതൽ പേർ തിരഞ്ഞതെന്നും പഠനത്തിൽ പറയുന്നു. 

തന്തൂരി ചിക്കൻ  66,966.67 തവണയും ബട്ടർ ചിക്കൻ 65,266.67 തവണയും സമോസ 199,600 തവണയുമാണ് തിരഞ്ഞത്. സൗത്ത് ഇന്ത്യൻ വിഭവങ്ങളെക്കാൾ നോർത്ത് ഇന്ത്യൻ വിഭവങ്ങളോടുളള പ്രിയം അതിശയിപ്പിക്കുന്നു.ഏറ്റവും കൂടുതൽ തിരഞ്ഞ മൂന്ന് സൗത്ത് ഇന്ത്യൻ വിഭവങ്ങൾ ഇഡ്ഡലി, മസാലദോശ, വട എന്നിവയാണ്. 

ഇഡ്ഡലി 50,500 തവണയും മസാലദോശ 4,313.33 തവണയും വട 35,753.33 തവണയുമാണ് തിരഞ്ഞത്. സൗത്ത് ഇന്ത്യൻ വിഭവങ്ങളെക്കാൾ നോർത്ത് ഇന്ത്യൻ വിഭവങ്ങളോടുളള പ്രിയം അതിശയിപ്പിക്കുന്നുവെന്ന് എസ്ഇഎംറഷിന്റെ മേധാവി ഫെർണാണ്ടോ അംഗുലോ പറഞ്ഞു.

PREV
click me!

Recommended Stories

നിങ്ങൾ രസം പ്രിയരാണോ? എ​ങ്കിൽ എളുപ്പം തയ്യാറാക്കാം 10 വ്യത്യസ്ത രസങ്ങൾ
ഈ 5 ഭക്ഷണങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുന്നു; സൂക്ഷിക്കണേ