പ്രമേഹ രോഗികള്‍ക്ക് വെള്ള അരി കഴിക്കാമോ?

By Web TeamFirst Published Jun 7, 2023, 9:05 PM IST
Highlights

പ്രമേഹ രോഗികൾക്ക് ഏറ്റവും സംശയമുള്ളതും ഭക്ഷണകാര്യത്തിലാണ്. മധുരം കഴിക്കാമോ, പഴം കഴിക്കാമോ മുതൽ പായസം കുടിച്ചാൽ പ്രശ്നമുണ്ടോ എന്നതുവരെ സംശയം ഉള്ളവരുണ്ട്. അതില്‍ ഉള്‍പ്പെടുന്ന ഒന്നാണ് അരിയെ കുറിച്ചുള്ള സംശയങ്ങള്‍.

രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം.

പ്രമേഹ രോഗികൾക്ക് ഏറ്റവും സംശയമുള്ളതും ഭക്ഷണകാര്യത്തിലാണ്. മധുരം കഴിക്കാമോ, പഴം കഴിക്കാമോ മുതൽ പായസം കുടിച്ചാൽ പ്രശ്നമുണ്ടോ എന്നതുവരെ സംശയം ഉള്ളവരുണ്ട്. അതില്‍ ഉള്‍പ്പെടുന്ന ഒന്നാണ് അരിയെ കുറിച്ചുള്ള സംശയങ്ങള്‍. കുറഞ്ഞത് രണ്ടു നേരവും അരിയാഹാരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം മലയാളികളും. അരി തന്നെ രണ്ടുതരമുണ്ട്. ചുവന്ന അരിയും വെള്ള അരിയും. ഇതിൽ വെള്ള അരി പ്രമേഹ രോഗികള്‍ക്ക് കഴിക്കാമോ എന്ന സംശയം പലര്‍ക്കുമുണ്ട്. 

വെള്ള അരിയേക്കാൾ ചുവന്ന അരി കഴിക്കുന്നതാണ് പ്രമേഹ രോഗികള്‍ക്ക്  നല്ലത് എന്നാണ് ഡയറ്റീഷ്യന്‍മാർ പറയുന്നത്. രണ്ടിലും കാര്‍ബോഹൈട്രേറ്റും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഫൈബര്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത് ചുവന്ന അരിയിലാണ്. കൂടാതെ വെള്ള അരിയേക്കാൾ ഗ്ലൈസമിക് സൂചിക കുറവാണ് ചുവന്ന അരിയില്‍. 

ചുവന്ന അരിയില്‍ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചുവന്ന അരി വിശപ്പിനെ നിയന്ത്രിക്കും. അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. അന്നജത്തെ അതിവേഗം വലിച്ചെടുത്ത് കൊഴുപ്പാക്കി മാറ്റുന്നത് നാരുകൾ തടയുന്നു. അതുകൊണ്ടുതന്നെ ചുവന്ന അരി, വെള്ള അരിയെ അപേക്ഷിച്ച് പ്രമേഹം, അമിത വണ്ണം എന്നിവയെ ഫലപ്രദമായി ചെറുക്കുന്നു എന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ മിതമായ അളവില്‍ ആണെങ്കില്‍, വെള്ള അരി കഴിക്കുന്നത് കൊണ്ടും പ്രശ്നമൊന്നുമില്ല. മിതമായ അളവിലുള്ള അരി രക്തത്തില പഞ്ചസാരയുടെ അളവിനെ കൂട്ടില്ല എന്നാണ് യൂണിവേഴ്സിറ്റി ഓഫ് സിങ്കപ്പൂര്‍ നടത്തിയ  പഠനം പറയുന്നത്.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. '

Also Read: ദിവസവും ഒരു അവക്കാഡോ കഴിക്കാം; അറിയാം ഈ ഗുണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

click me!