'പേടിക്കേണ്ട, ശീതീകരിച്ച ഭക്ഷണത്തില്‍ നിന്ന് കൊറോണ പടരില്ല':‌ ലോകാരോഗ്യ സംഘടന

Published : Aug 14, 2020, 06:07 PM ISTUpdated : Aug 14, 2020, 06:22 PM IST
'പേടിക്കേണ്ട, ശീതീകരിച്ച ഭക്ഷണത്തില്‍ നിന്ന് കൊറോണ പടരില്ല':‌ ലോകാരോഗ്യ സംഘടന

Synopsis

ജനങ്ങൾ ആഹാരത്തെയോ ശീതീകരിച്ച ആഹാരസാധനങ്ങളെയോ പേടിക്കേണ്ട കാര്യമില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തരവിഭാഗം തലവൻ മൈക്ക് റയാന്‍ പറഞ്ഞു. 

ചൈനയിലെ രണ്ട് നഗരങ്ങളിൽ ഇറക്കുമതി ചെയ്ത ഭക്ഷണ സാധനങ്ങളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ശീതീകരിച്ച ആഹാര സാധനങ്ങളിലൂടെ കൊറോണ വൈറസ് പടരില്ലെന്നാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. 

ബ്രസീലിൽ നിന്ന് ഷെൻസെന്നിലേക്ക് എത്തിച്ച ശീതീകരിച്ച ചിക്കൻ വിങ്സിന്റെ ഉപരിതലത്തിലും ഇക്വഡോറിയന്‍  ചെമ്മീനിന്റെ പാക്കറ്റിന്റെ പുറത്തുനിന്നും ശേഖരിച്ച സാംപിളുകളിലുമാണ് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ലോകമെമ്പാടും കൊവിഡ് കേസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ ഭക്ഷണത്തില്‍ നിന്നും വൈറസ് സാന്നിധ്യം കണ്ടെത്തി എന്ന വാര്‍ത്തകള്‍  ജനങ്ങളില്‍ ആശങ്ക പരത്തുന്നുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം. 

ജനങ്ങൾ ആഹാരത്തെയോ ശീതീകരിച്ച ഭക്ഷണ സാധനങ്ങളെയോ പേടിക്കേണ്ട കാര്യമില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തരവിഭാഗം തലവൻ മൈക്ക് റയാന്‍ പറഞ്ഞു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്റും സംയുക്ത പ്രസ്താവനയിലൂടെയും ഇക്കാര്യം അറിയിച്ചു.  

Also Read: ചെമ്മീനിന് പിന്നാലെ ഇറക്കുമതി ചെയ്ത കോഴിയിറച്ചിയിലും കൊറോണ വൈറസ് കണ്ടെത്തിയെന്ന് ചൈന...

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍