ഡയറ്റില്‍ മ‍ഞ്ഞള്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

Published : Nov 06, 2025, 01:34 PM IST
turmeric

Synopsis

വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളുമൊക്കെ അടങ്ങിയതാണ് മഞ്ഞള്‍. ഡയറ്റില്‍ മ‍ഞ്ഞള്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഔഷധ ഗുണങ്ങളുടെ പേരിൽ കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്ന ഒരു പ്രധാന സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. കുർക്കുമിൻ ആണ് ഇതിന്റെ ആകർഷകമായ നിറത്തിനും ആരോഗ്യപരമായ ഗുണങ്ങൾക്കും കാരണമാകുന്ന ഘടകം. വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളുമൊക്കെ അടങ്ങിയതാണ് മഞ്ഞള്‍. ഡയറ്റില്‍ മ‍ഞ്ഞള്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. രോഗ പ്രതിരോധശേഷി

പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍. മഞ്ഞളിലുള്ള 'ലിപ്പോപോളിസാക്കറൈഡ്' എന്ന പദാര്‍ഥമാണ് ഇതിന് സഹായിക്കുന്നത്. ബാക്ടീരിയ, വൈറസ്‌, ഫംഗസ് എന്നിവയെ പ്രതിരോധിക്കാന്‍ ഇവ സഹായിക്കും.

2. ഹൃദയത്തിന്‍റെ ആരോഗ്യം

മഞ്ഞള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉയർന്ന കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

3. ദഹനം

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് മഞ്ഞള്‍. അതിനാല്‍ ദഹന പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ ഡയറ്റില്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

4. തലച്ചോറിന്‍റെ ആരോഗ്യം

മഞ്ഞള്‍ ധാരാളം കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് നല്ലതാണ്. ചില പഠനങ്ങളിലും ഇക്കാര്യം പറയുന്നുണ്ട്. അതുപോലെ കരളിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.

5. ബ്ലഡ് ഷുഗര്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ മഞ്ഞള്‍ സഹായിക്കും. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും മഞ്ഞള്‍ സഹായിക്കും.

6. ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ കൊഴുപ്പ് എരിച്ചു കളയുന്ന പ്രക്രിയയെ വേഗത്തിലാക്കും. അതുവഴി വയര്‍ കുറയ്ക്കാന്‍ സഹായിക്കും.

7. ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍

ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനും മഞ്ഞളിന് കഴിവുണ്ടെന്ന് നിരവധി ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.

8. ചര്‍മ്മം

ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ മഞ്ഞളും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 

PREV
Read more Articles on
click me!

Recommended Stories

രക്തസമ്മർദ്ദം കുറയ്ക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 6 സുഗന്ധവ്യഞ്ജനങ്ങൾ ഇതാണ്
യൂറിക് ആസിഡിന്‍റെ അളവ് കൂടുതലോ? കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങൾ