അതിവേഗത്തിൽ ഓറഞ്ച് കുട്ടകൾ മാറ്റുന്ന സ്ത്രീ; വൈറലായി വീഡിയോ...

Published : Mar 10, 2023, 03:47 PM ISTUpdated : Mar 10, 2023, 04:57 PM IST
അതിവേഗത്തിൽ ഓറഞ്ച് കുട്ടകൾ മാറ്റുന്ന സ്ത്രീ;  വൈറലായി വീഡിയോ...

Synopsis

17 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ട്വിറ്ററിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ വൈറലാവുകയായിരുന്നു. ആദ്യത്തെ കുട്ട അതിവേഗം നിറയ്ക്കുന്ന സ്ത്രീ തന്റെ കാലുകള്‍ കൊണ്ട് അതുമാറ്റിവയ്ക്കുന്നതും അതേ സമയം തന്നെ അടുത്ത കുട്ടയില്‍ ഓറഞ്ച് നിറയ്ക്കുന്നതും വീഡിയോയില്‍ കാണാം.

പല തരത്തിലുള്ള വീഡിയോകളാണ് ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അത്തരത്തിലൊരു രസകരമായ വേറിട്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. അതിവേഗത്തിൽ ഓറഞ്ച് കുട്ടകൾ മാറ്റുന്ന ഒരു സ്ത്രീയെ ആണ് ഈ വീഡിയോയില്‍ കാണുന്നത്. നിറയുന്ന ഓറഞ്ച് കുട്ടകൾ അതിവേഗത്തിൽ മാറ്റുകയാണ് ഈ സ്ത്രീ. 

17 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ട്വിറ്ററിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ വൈറലാവുകയായിരുന്നു. ആദ്യത്തെ കുട്ട അതിവേഗം നിറയ്ക്കുന്ന സ്ത്രീ തന്റെ കാലുകള്‍ കൊണ്ട് അതുമാറ്റിവയ്ക്കുന്നതും അതേ സമയം തന്നെ അടുത്ത കുട്ടയില്‍ ഓറഞ്ച് നിറയ്ക്കുന്നതും വീഡിയോയില്‍ കാണാം.  ഓരോ കുട്ടയും ഇത്തരത്തില്‍ അതിവേഗം നിറയ്ക്കുന്ന സ്ത്രീയെ ആണ് വീഡിയോയില്‍ കാണുന്നത്. കുട്ടകൾ മറ്റൊരാൾ എടുത്തു മാറ്റുന്നതും വീഡിയോയിൽ ഉണ്ട്.

‘വളരെ ബഹുമാനത്തോടെ പറയട്ടെ, ഈ ജോലി അത്ര എളുപ്പമല്ല. വിദഗ്ധരായവർക്ക് മാത്രമേ സാധിക്കൂ’– എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'How Things Work' എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 6.6  മില്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകളും ചെയ്തു. ‘ ഒന്നോ രണ്ടോ അടി ഉയർത്തിയിരുന്നെങ്കില്‍, അവര്‍ക്ക് ഇത്രയും കുനിയേണ്ടി വരില്ലായിരുന്നു. എങ്കിൽ അവർക്കിത്രയും പ്രയാസം നേരിടേണ്ടി വരില്ല'- എന്നാണ്  വീഡിയോയ്ക്ക് താഴെ ഒരാള്‍ കമന്‍റ് ചെയ്തത്. എത്രമാത്രം കഷ്ടപ്പാടുള്ള ജോലിയാണ്. എന്തുമാത്രം നടുവേദനയായിരിക്കും എന്നാണ് മറ്റൊരാളുടെ കമന്‍റ്. എന്തായാലും തങ്ങളെ ഏൽപ്പിച്ച ജോലി കൃത്യസമയത്ത് പൂർത്തിയാക്കാനായി ശ്രമിക്കുന്ന അവരെ പ്രശംസിക്കുകയാണ് മിക്കയാളുകളും.

 

 

 

 

 

 

 

Also Read: 'ഒറ്റപ്പെടുത്തലും അവഗണനയും തളര്‍ത്തില്ല' ; മുടിവെട്ടലില്‍ കിടിലമാണ് ഷൈലമ്മ

PREV
Read more Articles on
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍