ഭർത്താവ് മുട്ട നൽകിയില്ല; യുവതി രണ്ടാമതും കാമുകനൊപ്പം ഒളിച്ചോടി

Published : Oct 27, 2019, 04:36 PM ISTUpdated : Oct 27, 2019, 04:43 PM IST
ഭർത്താവ് മുട്ട നൽകിയില്ല; യുവതി രണ്ടാമതും കാമുകനൊപ്പം ഒളിച്ചോടി

Synopsis

നാല് മാസം മുൻപ് ഇതേ കാരണത്താൽ യുവതി കാമുകനൊപ്പം ഇറങ്ങിപ്പോയിരുന്നു. ഇതിന് ശേഷം മടങ്ങിവന്നിട്ടാണ് വീണ്ടും ഈ ഒളിച്ചോട്ടം. 

ഭർത്താവ് കഴിക്കാൻ മുട്ട നൽകിയില്ലെന്നാരോപിച്ച് ഭാര്യ കാമുകനൊപ്പം ഇറങ്ങി പോയി. ഉത്തർപ്രദേശിലെ ഗോരഖ്പുര്‍ ജില്ലയിലാണ് ഈ വിചിത്ര സംഭവം നടന്നത്. നാല് മാസം മുൻപ് ഇതേ കാരണത്താൽ യുവതി കാമുകനൊപ്പം ഇറങ്ങിപ്പോയിരുന്നു. ഇതിന് ശേഷം മടങ്ങിവന്നിട്ടാണ് വീണ്ടും രണ്ടാമത് ഒളിച്ചോടിയത്. 

തനിക്ക് കഴിക്കാൻ ഭർത്താവ് മുട്ട നൽകാറില്ലെന്നും ഇത് കൊണ്ടുള്ള വിഷമമാണ് ഇറങ്ങിപ്പോകാൻ കാരണമെന്നും ഭാര്യ പറയുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച മുട്ടയുടെ പേരിൽ ദമ്പതികള്‍ വീണ്ടും വഴക്കിട്ടിരുന്നു. പിന്നീട്  ഭാര്യയെ കാണാതാവുകയായിരുന്നു. കാമുകനെയും കാണാതായതോടെയാണ് ഇരുവരും ഒരുമിച്ചാണ് പോയതെന്ന സംശയം ഉയര്‍ന്നത്. തുടര്‍ന്ന് ഭര്‍ത്താവിന്‍റെ വീട്ടുക്കാര്‍ പരാതി നല്‍കി. 

അതേസമയം, ദിവസക്കൂലിക്കാരനായ തനിക്ക് കുടുംബത്തിനു വേണ്ടി എല്ലാദിവസവും മുട്ട വാങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലെന്നാണ് ഭര്‍ത്താവ് പറയുന്നത്. എല്ലാ ദിവസവും മുട്ട കഴിക്കാന്‍ കിട്ടിയില്ലെങ്കില്‍ യുവതി അസ്വസ്ഥമാകുമായിരുന്നുവെന്ന് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു. ഇത് മുതലെടുത്ത ഭാര്യയുടെ കാമുകൻ എല്ലാ ദിവസവും മുട്ടകൾ വാങ്ങി നൽകാറുണ്ടായിരുന്നുവെന്നും ഇയാൾ ആരോപിച്ചു. യുവതിയും കാമുകനും പോകാന്‍ സാധ്യതയുളളയിടെത്താലും പൊലീസ് തിരയുകയാണ്. ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

PREV
click me!

Recommended Stories

ചോളം സൂപ്പറാണ്, ഒരു അടിപൊളി സാലഡ് തയ്യാറാക്കിയാലോ?
നിങ്ങൾ രസം പ്രിയരാണോ? എ​ങ്കിൽ എളുപ്പം തയ്യാറാക്കാം 10 വ്യത്യസ്ത രസങ്ങൾ