പാറ്റയെ പൊരിച്ച്, സോസിനൊപ്പം കഴിക്കുന്ന യുവതി; വീഡിയോ കണ്ടത് ലക്ഷങ്ങള്‍...

Published : Aug 16, 2023, 05:49 PM ISTUpdated : Aug 16, 2023, 05:50 PM IST
 പാറ്റയെ പൊരിച്ച്, സോസിനൊപ്പം കഴിക്കുന്ന യുവതി; വീഡിയോ കണ്ടത് ലക്ഷങ്ങള്‍...

Synopsis

തക്കാളി ചില്ലി സോസിനൊപ്പം വറുത്ത പാറ്റയെ കഴിക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണിത്.  പാറ്റയെ പൊരിച്ചെടുക്കുന്നത് മുതല്‍ അതിനെ സോസില്‍ മുക്കി കഴിക്കുന്നതു വരെ വീഡിയോയില്‍ കാണാം. 

ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചില വിചിത്രമായ ഭക്ഷണങ്ങളുടെ വീഡിയോകള്‍ വിമര്‍ശനങ്ങളും നേരിടാറുണ്ട്. മുട്ട പാനി പൂരി, ചോക്ലേറ്റ് ദോശ, രസഗുള ചായ എന്നിവയൊക്കെ അത്തരത്തില്‍ നാം കണ്ടതാണ്. എന്നാല്‍ അതില്‍ നിന്നൊക്കെ വേറിട്ട്, നാം പതിവായി കാണത്ത ഒരു ഐറ്റത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. 

തക്കാളി ചില്ലി സോസിനൊപ്പം വറുത്ത പാറ്റയെ കഴിക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണിത്.  പാറ്റയെ പൊരിച്ചെടുക്കുന്നത് മുതല്‍ അതിനെ സോസില്‍ മുക്കി കഴിക്കുന്നതു വരെ വീഡിയോയില്‍ കാണാം.  ഒരു മടിയും ഇല്ലാതെയാണ് യുവതി വറുത്ത പാറ്റകളെ വിഴുങ്ങുന്നത്.  ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 

ചൂടുള്ള എണ്ണയിൽ ഉള്ളിയും മുളകും വറുക്കുന്നതില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. ശേഷം ഇതിലേയ്ക്ക് പാറ്റകളെ ചേര്‍ക്കുകയായിരുന്നു. പാറ്റകള്‍ നന്നായി വറുത്ത ശേഷം തക്കാളി ചില്ലി സോസിലേയ്ക്ക് ഇവ മുക്കി കഴിക്കുകയായിരുന്നു യുവതി. 'എരിവുള്ള സോസിൽ ഫ്രെഷ് പാറ്റകള്‍ രുചിക്കാം' എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 

 

വീഡിയോ ലക്ഷങ്ങളാണ് കണ്ടത്. സംഭവം വൈറലായതോടെ കമന്‍റുകളുമായി നിരവധി പേര്‍ രംഗത്തെത്തി. പാറ്റയെ കഴിക്കുന്നവരെ ഈ ലോകത്ത് നിന്ന് തന്നെ നാടുകടത്തണമെന്നാണ് ഒരാളുടെ കമന്‍റ്.  വെറുപ്പുളവാക്കുന്ന വീഡിയോ എന്നും ഛര്‍ദ്ദിക്കാന്‍ വരുന്നുവെന്നും ഭക്ഷണം തന്നെ വെറുത്തുപോയിയെന്നുമൊക്കെയാണ് മറ്റ് കമന്‍റുകള്‍. വെറുപ്പുളവാക്കുന്ന പ്രാണികളെ കഴിക്കുമ്പോള്‍ അധിക മസാല ചേർത്താല്‍ മതിയെന്നാണ് ഒരാളുടെ ഉപദ്ദേശം.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: ഉയര്‍ന്ന ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ രാവിലെ കുടിക്കാം ഈ മൂന്ന് ജ്യൂസുകള്‍...

youtubevideo

PREV
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍