ഈ വിഭവം എന്താണെന്ന് മനസിലായോ? സവാള കൊണ്ട് തയ്യാറാക്കുന്ന 'കിടിലനൊരു ഐറ്റം...'

Published : Aug 16, 2023, 04:42 PM IST
ഈ വിഭവം എന്താണെന്ന് മനസിലായോ? സവാള കൊണ്ട് തയ്യാറാക്കുന്ന 'കിടിലനൊരു ഐറ്റം...'

Synopsis

നമ്മള്‍ വീടുകളിലെല്ലാം സാധാരണഗതിയില്‍ തയ്യാറാക്കുന്ന ഉള്ളി വട, ഉള്ളി പക്കാവട എന്നിവയോടെല്ലാം സാദൃശ്യമുള്ളൊരു സ്നാക്ക് ആണ് വീഡിയോയില്‍ തയ്യാറാക്കുന്നത് കാണുന്നത്. ഗുജറാത്ത്- വഡോദരയിലെ ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍ ആണിത്. 

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നമ്മെ തേടിയെത്താറ്, അല്ലേ? ദിവസവും അല്‍പനേരമെങ്കിലും സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ കാണാൻ ചെലവിടാത്തവര്‍ ഇന്ന് കുറവാണെന്ന് പറയാം. ഇങ്ങനെ വരുന്ന വീഡ‍ിയോകളില്‍ വലിയൊരു വിഭാഗവും ഫുഡ് വീഡിയോകള്‍ തന്നെ ആയിരിക്കും. 

യാത്രയും അതിനൊപ്പം വിവിധ രുചികള്‍ പരിചയപ്പെടുത്തുകയും ചെയ്യുന്ന വ്ളോഗുകള്‍. ഓരോ നാട്ടിലെയും തനത് രുചികളെ പരിചയപ്പെടുത്തുന്ന ചാനലുകള്‍. ഭക്ഷണത്തിലെ തന്നെ പുത്തൻ പരീക്ഷണങ്ങളും ട്രെൻഡുകളും ആഘോഷിക്കുന്ന വീഡിയോകള്‍ എല്ലാം ഫുഡ് വീഡിയോകളിലുള്‍പ്പെടുന്നു. 

ഇക്കൂട്ടത്തില്‍ നമുക്ക് പരിചിതമല്ലാത്ത പുതിയ രുചി വൈവിധ്യങ്ങളെ കുറിച്ചുള്ള വീഡിയോകള്‍ കാണാൻ ഏവര്‍ക്കും താല്‍പര്യമാണ്. അത്തരത്തില്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നൊരു ഫുഡ് വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

നമ്മള്‍ വീടുകളിലെല്ലാം സാധാരണഗതിയില്‍ തയ്യാറാക്കുന്ന ഉള്ളി വട, ഉള്ളി പക്കാവട എന്നിവയോടെല്ലാം സാദൃശ്യമുള്ളൊരു സ്നാക്ക് ആണ് വീഡിയോയില്‍ തയ്യാറാക്കുന്നത് കാണുന്നത്. ഗുജറാത്ത്- വഡോദരയിലെ ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍ ആണിത്. 

ഒരു പൂ, വിരിഞ്ഞുനില്‍ക്കുന്ന രീതിയില്‍ ആദ്യം സവാള മുറിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇതിന് പ്രത്യേകമായുള്ള മെഷീനാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ മുറിച്ചെടുക്കുന്ന ഓരോ സവാളയും തയ്യാറാക്കി വച്ചിരിക്കുന്ന മാവില്‍ നല്ലതുപോലെ മുക്കിയെടുക്കണം. ഈ മാവ് പ്രധാനമായും കടലമാവും, മറ്റ് മസാലകളും ചേര്‍ത്തതാണെന്നാണ് കാഴ്ചയില്‍ മനസിലാകുന്നത്. മാവില്‍ മുക്കിയ സവാള പിന്നെ ബ്രഡ് ക്രംബ്സിലും മുക്കിയെടുത്ത് എണ്ണയില്‍  ഡീപ് ഫ്രൈ ചെയ്തെടുക്കുകയാണ് ചെയ്യുന്നത്. ശേഷം മയൊണൈസോ മറ്റ് ഡിപ് എന്തെങ്കിലും ചേര്‍ത്ത് ചൂടോടെ കഴിക്കാം. 

പലപ്പോഴും ഇങ്ങനെയുള്ള പരീക്ഷണങ്ങള്‍ക്ക് സോഷ്യല്‍ മീഡിയിയല്‍ അത്ര നല്ല വരവേല്‍പല്ല ലഭിക്കാറുള്ളത്. എന്നാല്‍ ഈ സ്പെഷ്യല്‍ ഉള്ളി പക്കാവടയ്ക്ക് പോസിറ്റീവ് കമന്‍റുകളാണ് അധികവും കിട്ടിയിരിക്കുന്നത്. എന്തായാലും വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

Also Read:- ചെറിയൊരു ബോര്‍ഡ് എഴുതിവച്ചു; ഇതോടെ യുവാവിന്‍റെ കോഫി ഷോപ്പ് വൈറല്‍!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍
വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട പഴങ്ങള്‍