ആർത്തവ ദിനങ്ങളില്‍ കഴിക്കേണ്ട ഏഴ് പഴങ്ങള്‍...

Published : Oct 09, 2023, 11:03 PM ISTUpdated : Oct 09, 2023, 11:08 PM IST
ആർത്തവ ദിനങ്ങളില്‍ കഴിക്കേണ്ട ഏഴ് പഴങ്ങള്‍...

Synopsis

ശാരീരിക വേദനയോടൊപ്പം ഹോർമോണുകളുടെ വ്യത്യാസം മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങളും പലര്‍ക്കുമുണ്ട്. ആർത്തവദിവസങ്ങളില്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. 

ആർത്തവകാലം പലർക്കും വേദനയുടെ ദിവസങ്ങളാണ്. ശാരീരിക വേദനയോടൊപ്പം ഹോർമോണുകളുടെ വ്യത്യാസം മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങളും പലര്‍ക്കുമുണ്ട്. ആർത്തവദിവസങ്ങളില്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ ആർത്തവ ദിനങ്ങളില്‍ ഡയറ്റില്‍‌ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

നേന്ത്രപ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. 

രണ്ട്...  

ബെറി പഴങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  വിറ്റാമിനുകള്‍‌, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നത് ആർത്തവ വേദന കുറയ്ക്കാനും ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും സഹായിക്കും. 

മൂന്ന്... 

ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍‌ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാൻ സഹായിക്കും. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും. 

നാല്... 

പൈനാപ്പിളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്.  'ബ്രോംലൈന്‍' എന്ന ഒരു  എൻസൈം പൈനാപ്പിളിൽ ഉണ്ട്. ഇത് ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാൻ സഹായിക്കും.

അഞ്ച്... 

തണ്ണിമത്തനാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളം ധാരാളം അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നത് ആര്‍ത്തവസമയത്ത് വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും വയറു വേദന കുറയ്ക്കാനും സഹായിക്കും. 

ആറ്... 

പപ്പായ ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ പപ്പായ കഴിക്കുന്നത് വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും വയറു വേദന കുറയ്ക്കാനും സഹായിക്കും. 

ഏഴ്... 

കിവിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, കെ, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ കിവി കഴിക്കുന്നതും ആര്‍ത്തവസമയത്തെ വേദനയും അസ്വസ്ഥതയും കുറയ്ക്കാൻ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്നോ? ഇതാ പരിഹാരം...

youtubevideo


 

PREV
click me!

Recommended Stories

ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്
വിറ്റാമിൻ സി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ