ഇതാണ് ലോകത്തിലെ ഏറ്റവും വലുപ്പമുളള അവക്കാഡോ പഴം

By Web TeamFirst Published Oct 13, 2019, 6:53 PM IST
Highlights

നിരവധി ആരോഗ്യ ഗുണങ്ങളുളള ഒരു പഴമാണ് അവക്കാഡോ. സാധാരണ ഒരു അവക്കാഡോയ്ക്ക് എത്ര ഭാരം ഉണ്ടാകും? ഏകദേശം 0.14 കിലോ ഗ്രാം കാണും. 

നിരവധി ആരോഗ്യ ഗുണങ്ങളുളള ഒരു പഴമാണ് അവക്കാഡോ. സാധാരണ ഒരു അവക്കാഡോയ്ക്ക് എത്ര ഭാരം ഉണ്ടാകും? ഏകദേശം 0.14 കിലോ ഗ്രാം കാണും. എന്നാല്‍ ലോകത്തിലെ ഏറ്റവും വലുപ്പമുളള അവക്കാഡോ പഴം കണ്ടിട്ടുണ്ടോ? 

അമേരിക്കയിലെ ഹവായ് എന്ന സ്ഥലത്തെ ഒരു വീട്ടിലാണ് ഈ ഭാരമുള്ള അവക്കാഡോ പഴം വളര്‍ന്നത്. ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടംനേടിയ അവക്കാഡോ പഴത്തിന്‍റെ ഭാരം 2.54 കിലോ ഗ്രാമാണ്. സാധാരണ അവക്കാഡോയെക്കാള്‍ ഏകദേശം പതിനഞ്ച് ഇരട്ടി ഭാരമാണിതിന്. മകന്‍ ജനിച്ച സമയത്താണ് അവക്കാഡോ ചെടി നട്ടതെന്നും മാര്‍ക്കും ജുലിയനും പറയുന്നു. മകന് ഇപ്പോള്‍ പത്ത് വയസ്സുണ്ട്. 

അറിയാം അവക്കോഡോയുടെ ചില ഗുണങ്ങള്‍...

ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ശരീരഭാരം കുറയ്ക്കാന്‍ വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തും.

അവക്കാഡോയും ഗര്‍ഭിണികള്‍ക്ക് കഴിക്കാന്‍ ഉത്തമമായ ഒരു ഭക്ഷണസാധനമാണ്. കുഞ്ഞിന്റെ ചര്‍മ്മത്തിലെയും തലച്ചോറിലെയും കോശകലകളുടെ വളര്‍ച്ചയ്ക്ക് ഇത് ഏറെ സഹായകമാകുന്നു.അവക്കാഡോ ചീത്തകൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാനും സഹായിക്കും.

അവക്കാഡോയും കണ്ണിന് ചുറ്റുമുള്ള കരുവാളിപ്പകറ്റാന്‍ ഉത്തമമാണ്. ഇത് ചര്‍മ്മം വരണ്ടുപോകുന്നത് തടയുന്നു. ദിവസവും ഓരോ അവോക്കാഡോ വീതം കഴിക്കുന്നത് മുടി കൂടുതൽ ബലമുള്ളതാക്കുന്നു. അവോക്കാഡോ നന്നായി അരച്ചെടുത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ചാല്‍ മുടികൊഴിച്ചില്‍ കുറയുകയും, മുടി തഴച്ചുവളരുകയും ചെയ്യും. 

click me!