സ്വര്‍ണ തിളക്കമുള്ള ഫ്രഞ്ച് ഫ്രൈസ്; ലോകത്തിലെ ഏറ്റവും വില കൂടിയ ഫ്രഞ്ച് ഫ്രൈസിന് ഗിന്നസ് റെക്കോർഡ്!

By Web TeamFirst Published Jul 17, 2021, 5:52 PM IST
Highlights

യുഎസിലെ ദേശീയ ഫ്രഞ്ച് ഫ്രൈ ദിനത്തോടനുബന്ധിച്ച് മാൻഹട്ടൻ ആസ്ഥാനമായുള്ള 'സെറീൻഡിപിറ്റി 3' എന്ന റെസ്റ്റോറന്‍റാണ് വിലകൂടിയ ഈ ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കിയത്. 

ലോകത്തിലെ ഏറ്റവും വിലക്കൂടിയ ഫ്രഞ്ച് ഫ്രൈസുണ്ടാക്കി ഗിന്നസ് ലോക റെക്കോർഡ് നേടിയിരിക്കുകയാണ് ന്യൂയോർക്കിലെ ഒരു റെസ്റ്റോറന്‍റ്.  യുഎസിലെ ദേശീയ ഫ്രഞ്ച് ഫ്രൈ ദിനത്തോടനുബന്ധിച്ച് മാൻഹട്ടൻ ആസ്ഥാനമായുള്ള 'സെറീൻഡിപിറ്റി 3' എന്ന റെസ്റ്റോറന്‍റാണ് വിലകൂടിയ ഈ ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കിയത്. 

200 യുഎസ് ഡോളർ ആണ് ഇതിന്‍റെ വില. ഭക്ഷ്യയോഗ്യമായ സ്വർണ പൊടി ഉപയോഗിച്ചതാണ് ഈ ഫ്രഞ്ച് ഫ്രൈസിന് ഇത്രയും വില വരാന്‍ കാരണം.  ഗിന്നസ് വേൾഡ് റെക്കോർഡിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഈ ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കാൻ ചിപ്പർബെക്ക് ഉരുളക്കിഴങ്ങ്, ഫ്രാൻസിൽ നിന്നുള്ള ശുദ്ധമായ കൊഴുപ്പ്, ഗ്വാറാൻഡെ ട്രഫിൽ സോൾട്ട്, ട്രഫിൽ ഓയിൽ, ക്രീറ്റ് സെനെസി പെക്കോറിനോ ടാർട്ടുഫെല്ലോ ചീസ്, ഡോം പെരിഗൺ ഷാംപെയ്ൻ, ട്രഫിൾ ബട്ടർ എന്നിവയും അലങ്കാരത്തിനായി 23 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണ പൊടിയുമാണ് ഉപയോഗിച്ചിരിക്കുന്നത്.

ഡോം പെരിഗൺ ഷാംപെയ്ൻ, ജെ. ലെബ്ലാങ്ക് ഫ്രഞ്ച് ഷാംപെയ്ൻ അർഡെൻ വിനാഗർ എന്നിവയിൽ ഉരുളക്കിഴങ്ങ് മുക്കിയാണ് ഈ വിഭവം തയ്യാറാക്കുന്നത്.  ഷെഫ് ജോ കാൽഡെറോൺ,  ഷെഫ് ഫ്രെഡ്രി തുടങ്ങിയവര്‍ ചേർന്നാണ് രുചികരമായ ഈ വിഭവം തയ്യാറാക്കിയത്. 

 

Also Read: ഇത് 25 കിലോ ഭാരമുള്ള ലോലിപോപ്പ്; വൈറലായി വീഡിയോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!